മലപ്പുറം തേഞ്ഞിപ്പലത്തെ മധ്യവയസ്ക്കന്‍റെ ദുരൂഹമരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. ചിനക്കലങ്ങാടി സ്വദേശി രജീഷ് ആണ് കൊല്ലപ്പെട്ടത്

മലപ്പുറം: മലപ്പുറം തേഞ്ഞിപ്പലത്തെ മധ്യവയസ്ക്കന്‍റെ ദുരൂഹമരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. ചിനക്കലങ്ങാടി സ്വദേശി രജീഷ് എന്ന ചെറുട്ടി (48) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്തുക്കളായ അബൂബക്കർ, രാമകൃഷ്ണൻ എന്നിവരെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതത്തിലെത്തിയതെന്ന് പൊലീസ് പറയുന്നു. 

ശ്വാസം മുട്ടിച്ചും അടിച്ചും ചവിട്ടിയുമാണ് കൊലപാതകം നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്. സുഹൃത്തായ അബൂബക്കറിന്‍റെ വീട്ടിൽ തിങ്കളാഴ്ച്ച രാത്രിയാണ് രജീഷിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ശ്വാസം മുട്ടിച്ചെന്നും വാരിയെല്ല് തകർന്നെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ പറയുന്നു.

YouTube video player