ഉന്നയിച്ച വിമർശനങ്ങളിൽ ഗവർണർ തുടർ നടപടികൾ സ്വീകരിക്കാറില്ല. മന്ത്രിമാരെ പിൻവലിക്കാൻ ഗവർണർക്ക് ഭരണഘടനപരമായി അധികാരമില്ല എന്നും സുധാകരൻ
ദില്ലി: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്നു എന്നതിന് തെളിവില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. അതുകൊണ്ട് അത്തരത്തിൽ ഒരു ആരോപണം ഉന്നയിക്കുന്നില്ല. ഗവർണറെ നിയമിച്ചത് ആർഎസ്എസ് സർക്കാരാണ് എന്നത് ശരിയാണ്. അദ്ദേഹം ഉന്നയിച്ച വിഷയങ്ങളിൽ ന്യായമുണ്ട്. എന്നാൽ ഉന്നയിച്ച വിമർശനങ്ങളിൽ ഗവർണർ തുടർ നടപടികൾ സ്വീകരിക്കാറില്ല എന്ന് സുധാകരൻ കുറ്റപ്പെടുത്തി. മന്ത്രിമാരെ പിൻവലിക്കാൻ ഗവർണർക്ക് ഭരണഘടനപരമായി അധികാരമില്ല എന്നും സുധാകരൻ വ്യക്തമാക്കി.
