ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാണ്. പിന്തുണക്ക് ഒപ്പം സഹായ സഹകരണങ്ങൾക്കൂടി അഭ്യർത്ഥിക്കുന്നതാണ് പന്ന്യൻ രവീന്ദ്രന്റെ വാട്സാപ്പ് സന്ദേശം. അടുത്ത സപഹൃത്തുക്കളെ ലക്ഷ്യമിട്ടാണ് തയ്യാറാക്കിയതെങ്കിലും ഷെയർ ചെയ്ത് ഷെയർ ചെയ്ത് സന്ദേശം നിരവധിപ്പേരിലെത്തി.
തിരുവനന്തപുരം: ശക്തമായ ത്രികോണപ്പോര് നടക്കുന്ന മണ്ഡലങ്ങളിൽ പണമില്ലാ പ്രതിസന്ധിക്കിടെ പ്രചരണം മുന്നോട്ട് കൊണ്ട് പോകാൻ സഹായം അഭ്യർത്ഥിച്ച് സിപിഐ സ്ഥാനാർത്ഥികൾ. വാട്സാപ്പ് സന്ദേശത്തിൽ അക്കൗണ്ട് നമ്പർ കൂടി ഉൾപ്പെടുത്തിയാണ് തിരുവനന്തപുരം മണ്ഡലത്തിലെ സിപിഐ സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ നീക്കം. മറ്റ് സ്ഥാനാർത്ഥികളുടെ പ്രചരണത്തിനൊപ്പം പിടിച്ചു നിൽക്കാൻ ഇതല്ലാതെ മറ്റ് മാർഗമില്ലെന്നാണ് സ്ഥാനാർത്ഥി പറയുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാണ്. പിന്തുണക്ക് ഒപ്പം സഹായ സഹകരണങ്ങൾക്കൂടി അഭ്യർത്ഥിക്കുന്നതാണ് പന്ന്യൻ രവീന്ദ്രന്റെ വാട്സാപ്പ് സന്ദേശം. അടുത്ത സുഹൃത്തുക്കളെ ലക്ഷ്യമിട്ടാണ് തയ്യാറാക്കിയതെങ്കിലും ഷെയർ ചെയ്ത് ഷെയർ ചെയ്ത് സന്ദേശം നിരവധിപ്പേരിലെത്തി. ഗ്രാമീൺ ബാങ്കിലെ അക്കൗണ്ടിലേക്ക് വലിയ തോതിലുള്ള പ്രതികരണമാണിപ്പോഴുള്ളതെന്ന് പന്ന്യൻ രവീന്ദ്രൻ പറയുന്നു. 'ഒരു ഓട്ടോ തൊഴിലാളി അയച്ചത് 20 രൂപയാണ്. എനിക്ക് 10 രൂപയായാലും 20 രൂപയായാലും പ്രശ്നമില്ല. അതെല്ലാം പിന്തുണയാണ്. ജനങ്ങളുടെ പിന്തുണ. പണം പെരുകി വരും. കോടികളില്ലേലും ലക്ഷങ്ങളെങ്കിലും കിട്ടുമെന്നാണ് പ്രതീക്ഷ'-പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
ഭരിക്കുന്ന മുന്നണിയുടെ പ്രതിനിധിയാണ്, തെരഞ്ഞെടുപ്പ് ഫണ്ടൊരുക്കാൻ മുന്നണി സംവിധാനവുമുണ്ട്. എന്നിട്ടും സ്ഥാനാർത്ഥിയെന്തിനാണ് ക്രൗണ്ടിനിറങ്ങിയതെന്ന ചോദ്യത്തിന് ഇതാണ് ഉത്തരം. ഈ തെരഞ്ഞെടുപ്പിൽ പാർട്ടി അഭിമുഖികരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധികളൊന്ന് പണിമില്ലായ്മയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തന്നെ തുറന്നു പറഞ്ഞിരുന്നു. മെമ്പർഷിപ്പ് ഉള്ളവർ ചുരുങ്ങിയത് 200 തെരഞ്ഞെടുപ്പ് നൽകണമെന്നാണ് സിപിഐ നിർദ്ദേശം. മറ്റൊരു ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂരില്‍ യുഡ്എഫ് എൻഡിഎ സ്ഥാനാർത്ഥികൾ പണം വാരിയെറിഞ്ഞ് പ്രതിസന്ധി ഉണ്ടാക്കുന്നുണ്ടെന്നാണ് വിഎസ് സുനിൽകുമാറിന്റെയനം ആരോപണം.
'തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ എല്ലാ പാവങ്ങള്‍ക്കും സൗജന്യ ബിയർ, വിസ്‍കി' വിചിത്ര വാഗ്ദാനവുമായി സ്ഥാനാർഥി
