തിരുവനന്തപുരം - ദില്ലി കേരള എക്സ്പ്രസ് പുറപ്പെടുന്നത് ആറു മണിക്കൂർ വൈകും.

തിരുവനന്തപുരം: കണക്ഷൻ ട്രെയിനുകൾ വൈകിയതിനെ തുടർന്ന് ഇന്ന് മൂന്ന് ട്രെയിൻ സർവ്വീസുകൾ വൈകിയോടും. തിരുവനന്തപുരം - ദില്ലി കേരള എക്സ്പ്രസ് പുറപ്പെടുന്നത് ആറു മണിക്കൂർ വൈകും.12.30ന് പുറപ്പെടേണ്ട ട്രെയിൻ വൈകീട്ട് 6.30ലേക്ക് മാറ്റി. എറണാകുളത്ത് നിന്ന് ഇന്ന് പുറപ്പെടുന്ന എറണാകുളം - പൂനെ പൂർണ എക്സ്പ്രസ് പുറപ്പെടുന്നത് പത്തര മണിക്കൂർ വൈകും. 2.15ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ ഉച്ചയ്ക്ക് 12.45നാണൂ പുറപ്പെടുക. കണക്ഷൻ ട്രെയിനുകൾ വൈകിയതാണ് കാരണം.

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News