കുറച്ചു ദിവസങ്ങളായി രണ്ടാം വർഷ ടൂറിസം ഡിപ്പാർട്ട്മെന്‍റ് വിദ്യാർഥികളും മൂന്നാം വർഷ വിദ്യാർത്ഥികളും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. ഇത് അധ്യാപകർ ഇടപെട്ട് പറഞ്ഞു തീർത്തെങ്കിലും പിന്നീട് ചില വാട്സ് ആപ്പ് മെസേജുകളുമായി ബന്ധപെട്ടാണ് സംഘർഷമുണ്ടായതെന്നാണ് വിവരം.

വയനാട്: സുൽത്താൻ ബത്തേരിയിലെ സ്വകാര്യ കോളജിലുണ്ടായ വിദ്യാർത്ഥി സംഘർഷത്തിൽ പതിമൂന്ന് പേർക്ക് പരിക്ക്. അൽഫോൺസാ ആർട്സ് ആന്‍റ് സയൻസ് കോളജിലാണ് ജൂനിയേഴ്സ് സീനിയേഴ്സ് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടായത്. സംഭവത്തിൽ 14 വിദ്യാർത്ഥികൾക്കെതിരെ പൊലിസ് കേസെടുത്തു.

സുൽത്താൻ ബത്തേരി അൽഫോൻസാ ആർട്സ് ആന്‍റ് സയൻസ് കോളജ് വിദ്യാർത്ഥികൾ തമ്മിൽ വ്യാഴാഴ്ച്ചയാണ് സംഘർഷമുണ്ടായത്. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളെ ക്ലാസിൽ കയറി മൂന്നാം വർഷ വിദ്യാർത്ഥികൾ മർദിച്ചെന്നാണ് പരാതി. സംഭവത്തിൽ 13 വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. ഇതിൽ സാരമായി പരിക്കേറ്റ ഷിയാസ്, സിനാൻ എന്നിവർ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ മൂക്കിനും ഷോൾഡറിനുമാണ് പരിക്ക്. മറ്റുള്ളവർ പ്രാഥമിക ചികിത്സ തേടി വീടുകളിലേക്ക് മടങ്ങി. 

കുറച്ചു ദിവസങ്ങളായി രണ്ടാം വർഷ ടൂറിസം ഡിപ്പാർട്ട്മെന്‍റ് വിദ്യാർഥികളും മൂന്നാം വർഷ വിദ്യാർത്ഥികളും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. ഇത് അധ്യാപകർ ഇടപെട്ട് പറഞ്ഞു തീർത്തെങ്കിലും പിന്നീട് ചില വാട്സ് ആപ്പ് മെസേജുകളുമായി ബന്ധപെട്ടാണ് സംഘർഷമുണ്ടായതെന്നാണ് വിവരം. സംഭവത്തിൽ ബത്തേരി പൊലിസ് 14 പേർക്കെതിരെ കേസെടുത്തു. സംഘർഷത്തിലേർപ്പെട്ട വിദ്യാർത്ഥികളെ കോളേജ് സസ്പെന്‍റ് ചെയ്തു. വിഷയത്തിൽ ഉടൻ പി.ടി. എ മീറ്റിങ് ചേരാൻ തീരുമാനിച്ചതായും കോളജ് പ്രിൻസിപ്പാൾ അറിയിച്ചു.

'മധുകൊലക്കേസിൽ അഭിഭാഷകന് ഫീസ് നൽകുന്നില്ല', പരാതിയുമായി മധുവിൻ്റെ അമ്മ, മന്ത്രിക്ക് നിവേദനം

അട്ടപ്പാടി മധു കൊലക്കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് എം മേനോന് സർക്കാർ ഫീസ് നൽകുന്നില്ലെന്ന് മധുവിന്‍റെ അമ്മ മല്ലി. പണം നൽകുന്നത് വൈകിയാൽ നേരത്തെ അഭിഭാഷകൻ പിൻവാങ്ങിയത് പോലെ ആവർത്തിക്കുമോ എന്ന് ഭയമുണ്ട്. പ്രോസിക്യൂട്ടർ ആയിരുന്ന പി ഗോപിനാഥ്‌ നേരത്തെ ഫീസ് പ്രശ്നം മൂലം പിൻവാങ്ങിയിരുന്നു. സമാന അനുഭവം വീണ്ടും നേരിടേണ്ടിവരുമോ എന്നാണ് കുടുംബം ആശങ്ക പ്രകടിപ്പിക്കുന്നത്. മന്ത്രി കൃഷ്ണൻ കുട്ടിയെ നേരിട്ട് കണ്ട് കുടുംബം ഇക്കാര്യം പരാതിയായി അറിയിച്ചു. കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ മണ്ണാർക്കാട് എസ് സി എസ്ടി കോടതി നാളെ വിധി പറയും.