കുറ്റകരമല്ലാത്ത നരഹത്യക്കാണ് പൊലീസുദ്യോഗസ്ഥർക്കെതിരെ കുറ്റപത്രം നൽകിയത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് സിജെഎം കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. 

തിരുവനന്തപുരം: തിരുവല്ലം കസ്റ്റഡി മരണക്കേസിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കുറ്റപത്രം നൽകി. തിരുവല്ലം എസ്.എച്ച്.ഒ.ആയിരുന്ന സുരേഷ് വി.നായർ, എസ്ഐമാരായ വിപിൻ പ്രകാശ്, സജികുമാർ, ഹോം ഗാർഡ് വിനു എന്നിവർക്കെതിരാണ് കുറ്റപത്രം നൽകിയത്. തിരുവല്ലയിലെ ജഡ്ജി കുന്ന് സന്ദർശിക്കാനെത്തിയ ദമ്പതികളെ ആക്രമിച്ച കേസിൽ കസ്റ്റഡിലെടുത്ത സുരേഷ് കുമാറാണ് പൊലീസ് കസ്റ്റഡിയിൽ വച്ച് മരിച്ചത്. മർദ്ദനം മൂലമുള്ള ഹൃദയാഘാതമെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുറ്റകരമല്ലാത്ത നരഹത്യക്കാണ് പൊലീസുദ്യോഗസ്ഥർക്കെതിരെ കുറ്റപത്രം നൽകിയത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് സിജെഎം കോടതിയിലാണ് റിപ്പോർട്ട് നൽകിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്