Asianet News MalayalamAsianet News Malayalam

'ശമ്പള പരിഷ്കാരവും ബോണസും എവിടെ', തിരുവനന്തപുരം വിമാനത്താവളത്തെ ഞെട്ടിച്ച് സമരം, യാത്രക്കാർക്ക് ദുരിതം

സമരം വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചു

Thiruvananthapuram airport strike latest news
Author
First Published Sep 8, 2024, 1:18 AM IST | Last Updated Sep 8, 2024, 1:18 AM IST

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ പ്രവർത്തനത്തെ താറുമാറാക്കി ഒരു വിഭാഗം ജീവനക്കാരുടെ സമരം. രാത്രി തുടങ്ങിയ പ്രതിഷേധം തിരുവനന്തപുരം വിമാനത്താവളത്തിലെ സർവീസുകളെയും യാത്രക്കാരെയും വല്ലാതെ ബാധിച്ചു. എയർഇന്ത്യ സാറ്റ്സിലെ കരാർ തൊഴിലാളികളാണ് പണിമുടക്കിന് നേതൃത്വം നൽകുന്നത്. ശമ്പള പരിഷ്കാരവും ബോണസും ആവശ്യപ്പെട്ടാണ് ജീവനക്കാർ സമരം. ഇവിടുത്തെ സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തിയത്.

സമരം വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. ബെംഗളുരുവിൽ നിന്ന് രാത്രി എത്തിയ വിമാനത്തിൽ നിന്ന് യാത്രക്കാരെ ഇറക്കാനായില്ല. യാത്രക്കാർ മണിക്കൂറുകളായി ആയി വിമാനത്തിൽ തുടരുകയായിരുന്നു. പണിമുടക്കുന്ന ജീവനക്കാർക്ക് പകരമായി താത്കാലിക ജീവനക്കാരെ നിയോഗിച്ച് പ്രശ്നം പരിഹരിക്കാൻ വിമാന കമ്പനി അധികൃതർ ശ്രമിച്ചത് വിമാനത്താവളത്തിൽ വലിയ പ്രശ്നമായി മാറി. സർവീസുകൾ തടസ്സപ്പെടാതിരിക്കാൻ ബദൽ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഓണക്കാലം വെള്ളത്തിലാകുമോ? ഇന്ന് പുതിയ തീവ്രന്യൂനമർദ്ദം രൂപപ്പെട്ടേക്കും, ഒരാഴ്ച കേരളത്തിൽ മഴ സാധ്യത

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios