തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ നിന്നും വീണ്ടും ലോറിയിൽ ആളെ രഹസ്യമായി കടത്താൻ ശ്രമം. തിരുനെൽവേലി സ്വദേശികളായ ദമ്പതികളെയും ലോറി ഡ്രൈവറെയും നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇന്നലെയും രഹസ്യമായി തമിഴ്നാട് സ്വദേശിയെ കടത്താൻ ശ്രമിച്ചത് പൊലീസ് പിടികൂടിയിരുന്നു. അതേ സമയം തിരുവനന്തപുരം കോർപ്പറേഷൻ കൊവിഡ് ഹോട്ട്സ്പോട്ട് ആയി തുടരും. അമ്പലത്തറ, കളിപ്പാങ്കുളം വാർഡുകൾ ഹോട്ട്സ്പോട്ടുകളാണ്. ഇവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ തുടരും. നിലവില്‍ വർക്കല ഹോട്ട്സ്പോട്ടില്‍ ഉള്‍പ്പെടുന്നില്ല. കൊവിഡ് രോഗിയുടെ കോണ്ടാക്ട് പരിശോധനയ്ക്ക് ശേഷമാകും തീരുമാനം എടുക്കുകയെന്നും ജില്ലാ കളക്ടർ അറിയിച്ചു.