എന്താണ് അര്‍ധ അതിവേഗ റെയില്‍ പാത. എന്തൊക്കെയാണ് അത് കേരളത്തിനു മുന്നില്‍ തുറന്നിടുന്ന സാധ്യതകള്‍. അതേ കുറിച്ചുളള വിശദമായൊരു റിപ്പോര്‍ട്ടോടെ ഏഷ്യാനെറ്റ് ന്യൂസ് റോവിങ് റിപ്പോര്‍ട്ടര്‍ പരമ്പര തുടങ്ങുകയാണ്. 

കൊല്ലം: സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. തിരുവനന്തപുരത്തിനും കാസര്‍കോടിനും ഇടയില്‍ നാലു മണിക്കൂര്‍ കൊണ്ട് യാത്രയെന്ന സ്വപ്ന വാഗ്ദാനവുമായാണ് സര്‍ക്കാര്‍ സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റ അന്തിമ അംഗീകാരമെന്ന കടമ്പ കടന്നാല്‍ അഞ്ചു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുമെന്നാണ് വാഗ്ദാനം. എന്താണ് അര്‍ധ അതിവേഗ റെയില്‍ പാത. എന്തൊക്കെയാണ് അത് കേരളത്തിനു മുന്നില്‍ തുറന്നിടുന്ന സാധ്യതകള്‍. അതേ കുറിച്ചുളള വിശദമായൊരു റിപ്പോര്‍ട്ടോടെ ഏഷ്യാനെറ്റ് ന്യൂസ് റോവിങ് റിപ്പോര്‍ട്ടര്‍ പരമ്പര തുടങ്ങുകയാണ്. 

നാലു മണിക്കൂര്‍ കൊണ്ട് കേരളത്തിന്റെ തെക്കു-വടക്കു യാത്ര, സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിക്ക് 64,940 കോടി രൂപയാണ് ചെലവ് പ്രതിക്ഷിക്കുന്നത്. മണിക്കൂറിൽ 200 കിലോ മീറ്ററാണ് വേഗത. നിലവിൽ ഒരാൾക്ക് തിരുവനന്തപുരത്ത് നിന്ന് കാസർകോട് ട്രെയിനിലെത്താൻ ചുരുങ്ങിയത് 10 മണിക്കൂർ സമയമെടുക്കും. എന്നാൽ സ്പീഡ് റെയിൽ വന്നാൽ തിരുവനന്തപുരത്ത് നിന്ന് 4 മണിക്കൂർ കൊണ്ട് കാസർകോട് എത്താൻ സാധിക്കും. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, നെടുമ്പാശ്ശേരി വിമാനത്താവളം, തൃശ്ശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് സ്റ്റേഷനുകളിലാണ് സ്റ്റോപ്പുകളുള്ളത്.

30 നദികള്‍ക്ക് മുകളിലൂടെ ട്രെയിന്‍ കടന്നു പോകും. 1381 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നാണ് കണക്ക്. 20,000ത്തിലേറെ വീടുകള്‍ നഷ്ടപ്പെടുകയും 1,00,000 പേര്‍ കുടിയിറക്കപ്പെടുകയും ചെയ്യുമെന്ന് കണക്കാക്കുന്നു. 63,940 കോടി രൂപയാണ് പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്.

തിരുവനന്തപുരത്ത് നിന്നും ഓരോ സ്റ്റേഷനിലേക്ക് വേണ്ട യാത്ര സമയം 

തിരുവനന്തപുരം- കൊല്ലം-24 മിനിറ്റ്.

തിരുവനന്തപുരം ചെങ്ങന്നൂര്‍ 48 മിനിട്ട്

തിരുവനന്തപുരം കോട്ടയം 1.05 മണിക്കൂര്‍

തിരുവനന്തപുരം എറണാകുളം 1.26 മണിക്കൂര്‍

തിരുവനന്തപുരം തൃശൂര്‍ 1.54 മണിക്കൂര്‍

തിരുവനന്തപുരം തിരൂര്‍ ദൂരം 2.19 മണിക്കൂര്‍

തിരുവനന്തപുരം കോഴിക്കോട് 2.37 മണിക്കൂര്‍

തിരുവനന്തപുരം കണ്ണൂര്‍ 3.16 മണിക്കൂര്‍

തിരുവനന്തപുരം കാസര്‍കോട് 3.52 മണിക്കൂര്‍