ഭക്ഷണം നൽകി പ്രലോഭനം, മുംബൈയിൽ 5 വയസുകാരിയെ തട്ടിക്കൊണ്ട് പോയത് മലയാളി; ഞെട്ടിക്കുന്ന കാരണം !
ഭക്ഷണം നൽകി പ്രലോഭിപ്പിച്ചാണ് കുട്ടിയെ കൊണ്ടുപോയത്. പല വാഹനങ്ങൾ കയറിയിറങ്ങിയാണ് കുട്ടിയെ കടത്തിയത്.

മുംബൈ : നവിമുംബൈയിൽ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസിൽ മലയാളി അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി മണി തോമസ് ആണ് അറസ്റ്റിലായത്. രണ്ടാം ഭാര്യയിൽ മക്കളില്ലാത്തതിനാലാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പ്രതി പൊലീസിനോട് വിശദീകരിച്ചത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. നവി മുംബൈയിൽ നാൽപ്പത് വർഷത്തോളം താമസിച്ച് വരുന്നയാളാണ് മണി തോമസ്.
രാഹുൽ ഗാന്ധിയുടെ വീഡിയോ ഷൂട്ടുകൾ, വിമർശിച്ച് നരേന്ദ്രമോദി
കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. ഭക്ഷണം നൽകി പ്രലോഭിപ്പിച്ചാണ് കുട്ടിയെ കൊണ്ടുപോയത്. പല വാഹനങ്ങൾ കയറിയിറങ്ങിയാണ് കുട്ടിയെ കടത്തിയത്. വൈകിട്ട് ജോലി കഴിഞ്ഞെത്തിയ കുട്ടിയുടെ മാതാപിതാക്കൾ കുഞ്ഞിനെ കാണാതായതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഏതാണ് 150 തോളം സിസിടിവി പരിശോധിച്ചാണ് പ്രതിയിലേക്ക് എത്തിയത്. പ്രതിയുടെ വീട്ടിലാണ് കുട്ടിയെ താമസിപ്പിച്ചിരുന്നത്. ഇയാളുടെ ആദ്യ ഭാര്യ മരിച്ച് പോയിരുന്നു. കുട്ടിയെ ഉപദ്രവിച്ചിട്ടില്ലെന്നും കുഞ്ഞില്ലാത്ത രണ്ടാം ഭാര്യക്ക് വേണ്ടിയാണ് കുട്ടിയെ കൊണ്ടുപോയതെന്നുമാണ് മൊഴി.