നാൽപ്പത് കുട്ടികളുള്ള ഇൻസ്റ്റിറ്റ്യൂട്ട്. കോഴ്സ് തുടങ്ങി ഏഴ് മാസത്തിന് ശേഷവും അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ ആക്ഷേപം. ഇന്ത്യയിലെ തന്നെ ആദ്യത്തെ ജേണലിസം ഇൻസ്റ്റിറ്റ്യൂട്ടാണ് തിരുവനന്തപുരം പ്രസ്ക്ലബിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം.
തിരുവനന്തപുരം: പഠനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലെന്ന് ആരോപിച്ച് തിരുവനന്തപുരം പ്രസ്ക്ലബിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം വിദ്യാര്‍ത്ഥികൾ കടുത്ത പ്രതിഷേധത്തിൽ. പഠിപ്പു മുടക്കി പ്രസ്ക്ലബിന് മുന്നിൽ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ ഒടുവിൽ ഭാരവാഹികൾ ചര്‍ച്ചക്ക് വിളിച്ചു. ജൂൺ 15 മുൻപ് ആവശ്യങ്ങൾ അംഗീകരിക്കുമെന്ന ഉറപ്പിൽ സമരം തൽക്കാലം അവസാനിപ്പിച്ചു.
നാൽപ്പത് കുട്ടികളുള്ള ഇൻസ്റ്റിറ്റ്യൂട്ട്. കോഴ്സ് തുടങ്ങി ഏഴ് മാസത്തിന് ശേഷവും അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ ആക്ഷേപം. ഇന്ത്യയിലെ തന്നെ ആദ്യത്തെ ജേണലിസം ഇൻസ്റ്റിറ്റ്യൂട്ടാണ് തിരുവനന്തപുരം പ്രസ്ക്ലബിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം.
നാൾക്കുനാൾ സമരം ശക്തമായതോടെ ഭരണ സമിതി ചര്‍ച്ചക്ക് വിളിച്ചു. ഈമാസം 15-നു മുൻപ് പ്രശ്ന പരിഹാരം എന്നാണ് ഉറപ്പ്. ഇത് വിശ്വാസത്തിലെടുത്ത് തൽക്കാലം സമരം അവസാനിപ്പിക്കാനാണ് തീരുമാനം.