സ്പീക്കർ പദവി വേണ്ടെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ നിലപാട്. മന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്നാണ് ആവശ്യം. മന്ത്രി പദവികൾക്കായി ചെന്നിത്തല പക്ഷവും വിഡി പക്ഷവും ആവശ്യങ്ങൾ ഉന്നയിക്കുന്നുണ്ട്.

തിരുവനന്തപുരം: സമവായത്തിലെത്താതെ കോൺഗ്രസിലെ മന്ത്രി ചർച്ച. സ്പീക്കർ പദവി വേണ്ടെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ നിലപാട്. മന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്നാണ് ആവശ്യം. അതേസമയം, മന്ത്രി പദവികൾക്കായി ചെന്നിത്തല പക്ഷവും വിഡി പക്ഷവും ആവശ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. ഷാനിമോൾ ഉസ്മാനിനായി വിഡി പക്ഷവും അൻവർ സാദത്തിനായി ചെന്നിത്തല പക്ഷവും രം​ഗത്തുണ്ട്. ടി സിദ്ദിഖിൻ്റെ പേരും മന്ത്രിസ്ഥാനത്തേക്ക് പരി​ഗണിക്കണമെന്ന് ആവശ്യമുണ്ട്. മന്ത്രിയാക്കിയേ തീരൂ എന്ന കടുത്ത നിലപാടിലാണ് ഐസി ബാലകൃഷ്ണൻ. പട്ടിക വർഗ പ്രാതിനിധ്യം പറഞ്ഞാണ് സമ്മർദ്ദം ചെലുത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മന്ത്രിമാരുടെ പട്ടിക കൈമാറുന്നതിന് ഗവർണ്ണറുടെ സമയം ഇതുവരെയും തേടിയിട്ടില്ല. മൂന്നരക്ക് ശേഷം പട്ടിക കൈ മാറാനാണ് നീക്കം. ‌മുസ്ലിം പ്രതിനിധിയേ ചൊല്ലിയാണ് പ്രധാന തർക്കം. സിദ്ദീഖിൻ്റെയും ഷാനിമോൾ ഉസ്മാൻ്റെയും അൻവറിന്റെയും പേരുകളാണ് ഉയരുന്നത്. ഐസി ബാലകൃഷ്ണനു വേണ്ടി ചെന്നിത്തല പക്ഷം കടുത്ത സമ്മർദം ചെലുത്തുന്നുണ്ട്. ഐസി ബാലകൃഷ്ണൻ വന്നാൽ സിദ്ദിഖിന് മന്ത്രിയാകാനുള്ള സാധ്യത കുറയും.