18 വർഷമായി തുടരുന്ന മികവ് ഇക്കുറിയും ആവർത്തിക്കാനായതിൻ്റെ ആവേശത്തിലാണ് കുട്ടികളും അധ്യാപകരും.

തിരുവനന്തപുരം : 63- മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തിരുവാതിര കളി. ഹൈസ്കൂൾ വിഭാഗത്തിൽ തുടർച്ചയായ പത്തൊൻപതാം വർഷവും എ ഗ്രേഡ് നേടി മലപ്പുറം എടപ്പാൾ ഡി എച്ച് ഒ എച്ച്എ സ്. കലോത്സവത്തിന്റെ' പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിലായിരുന്നു ഹൈസ്കൂൾ വിഭാഗം തിരുവാതിര കളി മത്സരം സംഘടിപ്പിച്ചത്. ആദ്യമായി മത്സരത്തിന് ഇറങ്ങിയതും എടപ്പാൾ ഡി എച്ച് ഒ എച്ച് എസ് എസാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

18 വർഷമായി തുടരുന്ന മികവ് ഇക്കുറിയും ആവർത്തിക്കാനായതിൻ്റെ ആവേശത്തിലാണ് കുട്ടികളും അധ്യാപകരും. തൻഹ മെഹസ്, പി.ആര്യ ,എം.ആർ. പാർവണ, ശീതൾമനോജ്‌, കെ.എസ്. ക്യഷ്ണ പ്രിയ, ഗൗരി പ്രദീപ്, എം. ആർ. ഗാഥ, എം ആർ, അമേയ , ക്യഷ്ണ ദീപക്, കൃപ ദീപക് എന്നിവർ അടങ്ങുന്ന സംഘമാണ് തിരുവാതിര അവതരിപ്പിച്ചത്. അരുൺ തേഞ്ഞിപ്പലമാണ് കുട്ടികളുടെ നൃത്താധ്യാപകൻ.

സ്കൂൾ കലോത്സവം: പതിനാറായിരത്തോളം മത്സരാർത്ഥികൾക്ക് അവാർഡ്, ചൂരൽമലയിലെ മത്സരാര്‍ത്ഥികൾക്ക് പ്രത്യേക സമ്മാനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം