സംഭവം രാഷ്ട്രീയമായി ഉപയോ​ഗിക്കുന്നതല്ലെന്നും യാഥാർഥ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനൊരു പരിഹാരം ഉണ്ടാകണം. ഓരോ മാസവും ദിവസവും വീതം നടന്നുകൊണ്ടിരിക്കുന്നു

നിലമ്പൂർ: വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് 15കാരൻ മരിച്ച സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർഥിയും കോൺ​ഗ്രസ് നേതാവുമായ ആര്യാടൻ ഷൗക്കത്ത്. സംഭവം ​ഗവൺമെന്റ് സ്പോൺസേഡ് മർഡറാണെന്ന് അദ്ദേഹം ആരോപിച്ചു. കെഎസ്ഇബിയുടെ അനുവാദത്തോടുകൂടി നടക്കുന്ന സംഭവങ്ങളാണിത്. വന്യമൃഗ ശല്യത്തിന്‍റെ രക്തസാക്ഷി കൂടിയാണ് അനന്തുവെന്നും ഷൗക്കത്ത് പറഞ്ഞു

സംഭവം രാഷ്ട്രീയമായി ഉപയോ​ഗിക്കുന്നതല്ലെന്നും യാഥാർഥ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനൊരു പരിഹാരം ഉണ്ടാകണം. ഓരോ മാസവും ദിവസവും വീതം നടന്നുകൊണ്ടിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുമ്പോൾ ഏഴ് പഞ്ചായത്തിലും വന്യജീവി ആക്രമണ ശല്യം ആളുകള്‍ പറയുന്നു. ജനങ്ങൾക്ക് ജീവിക്കാൻ അവകാശമുണ്ട്. ഇതാണ് നിലമ്പൂരിലെ പ്രധാന പ്രശ്നമമെന്നും തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയം ഇതാണെന്നും അദ്ദേഹം പറഞ്ഞു. 9 വർഷം ഭരിച്ച പിണറായി സർക്കാറാണ് ഈ സ്ഥിതിയുണ്ടാക്കിയത്. ഈ പ്രശ്നം തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.