തൊടുപുഴ: തൊടുപുഴ ന​ഗരസഭ തെരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും കേവലഭൂരിപക്ഷം നേടാനായില്ല. ഇവിടെ ഭരിക്കേണ്ടത് ആരെന്ന് സ്വതന്ത്രർ തീരുമാനിക്കും. 35 അം​ഗ ന​ഗരസഭയിൽ യുഡിഎഫ് 13, എൽഡിഎഫ് 12, എൻഡിഎ 8, മറ്റുള്ളവർ 2 എന്നതാണ് സ്ഥിതി. 

യുഡിഎഫിന്റെ രണ്ട് വിമതർ ഇവിടെ വിജയിച്ചിട്ടുണ്ട്. കേരളാ കോൺ​ഗ്രസ് എം ജോസഫ് വിഭാ​ഗത്തിന് കനത്ത തിരിച്ചടിയാണ് ഇക്കുറി ഉണ്ടായത്. മത്സരിച്ച ഏഴ് സീറ്റുകളിൽ അഞ്ചിലും ജോസഫ് വിഭാ​ഗം തോറ്റു. അതേസമയം, മുന്നണി മാറിയ ജോസ് വിഭാ​ഗം നഷ്ടമുണ്ടാക്കാതെ നിലനിന്നു. മത്സരിച്ച നാല് സീറ്റിൽ രണ്ടിലും ജോസ് വിഭാ​ഗം സ്ഥാനാർത്ഥികൾ വിജയിച്ചു. കഴിഞ്ഞ തവണയും ജോസ് വിഭാ​ഗം രണ്ട് സീറ്റിൽ വിജയിച്ചിരുന്നു. 

Read Also: പട്ടാമ്പി ആര് ഭരിക്കുമെന്ന് കോൺഗ്രസ് വിമതർ തീരുമാനിക്കും; വീ ഫോർ പട്ടാമ്പി ആറ് സീറ്റിലും വിജയിച്ചു...