Asianet News MalayalamAsianet News Malayalam

ബജറ്റ്: കേന്ദ്രത്തിന്‍റേത് അവഗണന, സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കും: തോമസ് ഐസക്ക്

ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ വിഹിതം സംസ്ഥാനത്തിന് കിട്ടിയ കാലമാണിത്. സംസ്ഥാനങ്ങളുടെ അവകാശത്തിന് കേന്ദ്രം പുല്ലുവില കൽപ്പിക്കുകയാണെന്നും തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു. 

thomas isaac respond about union budget
Author
Thiruvananthapuram, First Published Feb 3, 2020, 11:48 AM IST

തിരുവനന്തപുരം: ബജറ്റില്‍ കേന്ദ്രം സംസ്ഥാനത്തോട് കാണിച്ച അവഗണന സംസ്ഥാനത്തിന് കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക്. 'ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ വിഹിതം സംസ്ഥാനത്തിന് കിട്ടിയ കാലമാണിത്. സംസ്ഥാനങ്ങളുടെ അവകാശത്തിന് കേന്ദ്രം പുല്ലുവില കൽപ്പിക്കുകയാണ്. ജിഎസ്‍ടി വിഹിതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മറ്റ് സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തും. നിയമ നടപടിയുടെ സാധ്യത ആരായുമെന്നും തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു.

പ്രതീക്ഷിച്ചതിനേക്കാൾ 5000 കോടി കുറഞ്ഞതോടെ സംസ്ഥാനത്തെ ക്ഷേമപദ്ധതികളും പ്രതിസന്ധിയിലായെന്ന് ധനമന്ത്രി ഡോ തോമസ് ഐസക് നേരത്തെ വ്യക്തമാക്കിയിരുന്നു. ജനസംഖ്യാവളർച്ച മാനദണ്ഡമാക്കി നികുതി വിഹിതം നിശ്ചയിക്കണമെന്ന് ധനകാര്യകമ്മിഷന്റെ ശുപാർശ പരിഗണിച്ചാണ് കേരളത്തിനുള്ള നികുതി വിഹിതം കുറച്ചത്. ഇത് മാനദണ്ഡമാക്കരുതെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അംഗീകരിച്ചില്ല. കഴിഞ്ഞ വർഷം 17872 കോടിയായിരുന്ന നികുതി വിഹിതം ഇത്തവണ 15236 കോടിയായി.  നികുതിക്ക് പുറമേ കേന്ദ്രാവിഷ്കൃതപദ്ധതികളുടെ വിഹിതം ഗ്രാൻറുകൾ എന്നിവയിലും കുറവുണ്ടായി. ഇതോടെ കേന്ദ്രവിഹിതം കണക്കാക്കി തയ്യാറാക്കിയ പദ്ധതികൾ വെട്ടിയെഴുതേണ്ട സ്ഥിതിയിലായി സംസ്ഥാനം.

പ്രവാസികള്‍ വിദേശത്ത് നേടുന്ന വരുമാനത്തിന് നികുതിയില്ല; കേരളത്തിന്‍റെ കത്തിന് കേന്ദ്രത്തിന്‍റെ മറുപടി

Follow Us:
Download App:
  • android
  • ios