തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന്‍റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. മന്ത്രിയെ ആശുപത്രിയില്‍ നിന്നും ഡിസ്‍ചാര്‍ജ് ചെയ്തു. ഇനി തോമസ് ഐസക്ക് ഏഴ് ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയും. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷം ഇന്ന് നടത്തിയ ആന്‍റിജന്‍ പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടർന്നാണ് ഡിസ്ചാർജ് ആയത്. 10 ദിവസമായി തോമസ് ഐസക്ക് ചികിത്സയിൽ ആയിരുന്നു. പ്രത്യേകം മെഡിക്കൽ ബോർഡ് രൂപികരിച്ചാണ് ചികിത്സ നടത്തിയത്.