ഹർജി കോടതി നാളെ വാദം പരിഗണിക്കും. മൂന്നു വർഷം തടവുശിക്ഷ റദ്ദാക്കാനുള്ള അപ്പീൽ ആണ് സമർപ്പിച്ചിരിക്കുന്നത്.
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ അപ്പീൽ സമർപ്പിച്ച് അയോഗ്യനാക്കപ്പെട്ട എംഎൽഎയും മുൻ മന്ത്രിയുമായ ആന്‍റണി രാജു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപ്പീൽ സമർപ്പിച്ചത്. തൊണ്ടിമുതൽ കേസിൽ ലഭിച്ച മൂന്ന് വർഷത്തെ തടവ് ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് അപ്പീൽ സമർപ്പിച്ചിരിക്കുന്നത്. അപ്പീൽ കോടതി നാളെ പരിഗണിക്കും. കേസിൽ രണ്ടു വർഷത്തിനു മുകളിൽ ശിക്ഷ വിധിച്ചതിനാൽ ആന്റണി രാജുവിന്റെ എംഎൽഎ പദവി നഷ്ടമായിരുന്നു.

