Asianet News MalayalamAsianet News Malayalam

ഏകീകൃത കുർബാന; 'സഭയിൽ തുടരാനാ​ഗ്രഹിക്കുന്നവർ തീരുമാനം അം​ഗീകരിക്കണം'; സിറോ മലബാർ സഭ

ഡിസംബർ 25 മുതൽ ഏകീകൃത കുർബാന അർപ്പിക്കണമെന്നാണ് മാർപാപ്പ ആവശ്യപ്പെട്ടത്. ആഘോഷ ദിവസങ്ങളിൽ മാത്രം ഏകീകൃത കുർബാന അർപ്പിക്കാം എന്ന് പറഞ്ഞിട്ടില്ലെന്നും സിറോ മലബാർ സഭ വ്യക്തമാക്കി.
 

Those who wish remain church must accept the decision Syro Malabar Church on unified mass sts
Author
First Published Dec 11, 2023, 6:41 PM IST

കൊച്ചി: ഡിസംബർ 25  മുതൽ എറണാകുളം അങ്കമാലി അതിരൂപതയിൽ സിനഡ് നിർദ്ദേശിച്ച ഏകീകൃത കുർബാന നടപ്പിലാക്കണമെന്ന് ആവർത്തിച്ച് സിറോമലബാർ സഭ നേതൃത്വം. സഭാ തലവനായ മാർപ്പാപ്പയുടെ തീരുമാനമാണിത്. സഭാ കൂട്ടായ്മയിൽ തുടരാൻ ആഗ്രഹിക്കുന്നവർ മാർപ്പാപ്പയെ അനുസരിക്കണമെന്നും വാർത്താ കുറിപ്പിൽ അറിയിച്ചു. മാർപ്പാപ്പയെ സഭാ നേതൃത്വം തെറ്റിദ്ധരിപ്പിച്ചതാണെന്ന് കഴിഞ്ഞ ദിവസം വിമത വിഭാഗം ആരോപിച്ചിരുന്നു.

എന്നാൽ മാർപ്പാപ്പയുടെ വീഡിയോ സന്ദേശത്തെ തെറ്റായി വ്യാഖ്യാനിച്ച് എറണാകുളം അങ്കമാലി അതിരൂപതയിൽ കുർബാന നടപ്പാക്കുന്നതിന് ഇളവ് ഉണ്ടെന്ന പ്രചാരണത്തിന് ശ്രമിക്കുന്നുണ്ട്. ഇത് അനുസരണക്കേടിനെ ന്യായീകരിക്കാനുള്ള വാദമാണെന്നും ആഘോഷ ദിവസങ്ങളിൽ മാത്രം ഏകീകൃത കുർബാന അർപ്പിക്കാം എന്ന് വീഡിയോ സന്ദേശത്തിൽ മാർപ്പാപ്പ പറഞ്ഞിട്ടില്ലെന്നും സിറോ മലബാർ സഭ വ്യക്തമാക്കി.

'മാർപാപ്പയ്ക്കും തെറ്റ് പറ്റാം, തെറ്റ് പറ്റിയെങ്കില്‍ തിരുത്താന്‍ തയാറാകണം'; റിട്ട. ജസ്റ്റിസ് കുര്യന്‍ ജോസഫ്

 

അതേ സമയം, ഏകീകൃത കുർബാനയിൽ എറണാകുളം - അങ്കമാലി അതിരൂപതയ്ക്ക് ഇളവ് നൽകാനാകില്ലെന്ന് അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ബിഷബ് ബോസ്കോ പുത്തൂർ നിലപാട് വ്യക്തമാക്കിയിരുന്നു. മാർപ്പാപ്പയുടെ തീരുമാനം അനുസരിക്കണം. ഏറ്റുമുട്ടലിനില്ലെന്നും ചർച്ചയിലൂടെ സമവായം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ബിഷപ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഡിസംബർ 25 നകം എറണാകുളം അങ്കമാലി അതിരൂപയിൽ ഏകീകൃത കുർബാന നടപ്പാക്കണമെന്നാണ് മാർപ്പാപ്പ നൽകിയ അന്ത്യശാസനം. മാർപ്പാപ്പയുടെ തീരുമാനം അന്തിമമാണെന്നും അത് നടപ്പാക്കുക എന്നതാണ് തന്‍റെ ചുമതലയെന്നും പുതിയ അഡ്മിനിസ്ട്രേറ്റർ ബിഷപ് ജോസ്കോ പുത്തൂർ  പറഞ്ഞു. 

ക്രിസ്മസിന്  ഏകീകൃത കുർബാന നടക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സംഘർഷത്തെ തുടർന്ന് അടഞ്ഞുകിടക്കുന്ന എറണാകുളം സെന്ർ‍റ് മേരീസ് ബസലിക്ക പള്ളി തുറക്കാൻ ശ്രമം തുടരും. മൈനർ സെമിനാരി അടഞ്ഞുകിടക്കുന്നത് ഖേദകരമാണ്. പ്രശ്നപരിഹാരമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ചുമതലയേറ്റെടുത്തതെന്നും ബിഷപ് പറഞ്ഞു. ബിഷപ്പിന്‍റെ നിർദ്ദേശങ്ങളോട് വിഘടിത വൈദികരും വിശ്വാസ സമൂഹവും ഇതുവരെ നിലപാട് പറഞ്ഞിട്ടില്ലെന്നും ബിഷപ് ബോസ്കോ പുത്തൂര്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 


 

Latest Videos
Follow Us:
Download App:
  • android
  • ios