പൊലീസ്, ഫയര്‍, റവന്യൂ വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ടുകളും, തൃശൂരിലും എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലും അടുത്ത കാലത്തുണ്ടായ വെടിക്കെട്ടപകടങ്ങളുടെ പശ്ചാത്തലം പരിശോധിച്ച സാഹചര്യത്തിലുമാണ് വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്. ലൈസന്‍സ് അനുവദിക്കുന്നത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.  

തൃശൂർ: ശ്രീരുധിരമഹാകാളിക്കാവ് ക്ഷേത്രത്തിലെ പൂരാഘോഷത്തോടനുബന്ധിച്ച് പറ പുറപ്പാട് ചടങ്ങിന്റെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതി നിഷേധിച്ചു. വെടിക്കെട്ട് പൊതു പ്രദര്‍ശനത്തിന് ലൈസന്‍സ് അനുവദിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷ എ.ഡി.എം ടി.മുരളി നിരസിച്ച് ഉത്തരവിടുകയായിരുന്നു. പൊലീസ്, ഫയര്‍, റവന്യൂ വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ടുകളും, തൃശൂരിലും എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലും അടുത്ത കാലത്തുണ്ടായ വെടിക്കെട്ടപകടങ്ങളുടെ പശ്ചാത്തലം പരിശോധിച്ച സാഹചര്യത്തിലുമാണ് വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്. ലൈസന്‍സ് അനുവദിക്കുന്നത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. 

വെടിക്കെട്ട് സാമഗ്രികള്‍ കൈകാര്യം ചെയ്യുന്നതില്‍ വരുന്ന ചെറിയ പിഴവ് പോലും മനുഷ്യജീവന് ഏറെ ഹാനികരമാണെന്ന് സമീപകാലത്ത് ജില്ലയിലെ കുണ്ടന്നൂര്‍, വരവൂര്‍ എന്നിവിടങ്ങളില്‍ നടന്ന വെടിക്കെട്ട് കതിന അപകടങ്ങളില്‍ നടത്തിയ വിശദമായ അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. അതിനാല്‍ എക്‌സ്‌പ്ലോസീവ് ആക്ട് 1884 ലെ ആറ് സി (1)(സി) ആക്ട് പ്രകാരം അപേക്ഷ നിരസിച്ചതായി എ.ഡി.എം അറിയിച്ചു.

എല്ലാം നാടകം! മുളകുപൊടിയെറിഞ്ഞ് 26 ലക്ഷത്തിന്‍റെ സ്വർണ്ണം കവർന്നുവെന്ന് വ്യാജ പരാതിക്കെതിരെ കേസെടുത്തേക്കും

https://www.youtube.com/watch?v=Ko18SgceYX8