ഇന്നലെ രാത്രിയാണ് 36 സെക്കൻഡ് ദൈർഘ്യമുള്ള ഫോൺ കോൾ കമ്മീഷണർക്ക് ലഭിച്ചത്. എന്നാൽ തന്‍റെ മൊബൈൽ നമ്പർ മറ്റാരോ ദുരുപയോഗം ചെയ്തതാണെന്ന് യുവാവ്

കോഴിക്കോട്: കേന്ദ്ര സഹമന്ത്രി വി മുരളീധരനെ അപായപ്പെടുത്തുമെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് ഭീഷണി കോൾ ലഭിച്ച കേസിൽ കസ്റ്റഡിയിലെടുത്തയാളെ ചോദ്യം ചെയ്തു വിട്ടയച്ചു. സെൻട്രൽ എക്സൈസ് ഇൻസ്പെകടറായ കൊളത്തറ സ്വദേശി ബാദൽ മുഹമ്മദിനെയാണ് ചോദ്യം ചെയ്തത്. 

ഇന്നലെ രാത്രിയാണ് 36 സെക്കൻഡ് ദൈർഘ്യമുള്ള ഫോൺ കോൾ കമ്മീഷണർക്ക് ലഭിച്ചത്. എന്നാൽ തന്‍റെ മൊബൈൽ നമ്പർ മറ്റാരോ ദുരുപയോഗം ചെയ്തതാണെന്ന് ചോദ്യം ചെയ്യലിൽ ബാദൽ മൊഴി നൽകി. 

നേരത്തെയും ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും അന്ന് പൊലീസിൽ പരാതി നൽകിയിരുന്നെന്നും ഇയാളുടെ മൊഴിയിലുണ്ട്. അതേസമയം, സംഭവത്തിൽ നല്ലളം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. സൈബർ സെല്ലിന്‍റെ സഹായത്തോടെയാണ് അന്വേഷണം.