ആഹ്വാനം. സമൂഹമാധ്യമത്തിൽ പങ്ക് വച്ച വീഡിയോയിലൂടെയാണ് കൊലവിളി. ഇയാൾ ആരാണെന്ന് വ്യക്തമായിട്ടില്ല. അന്വേഷിക്കണമെന്ന് അബ്ദുള്ളക്കുട്ടി.

കണ്ണൂര്‍: മലബാർ കലാപം നയിച്ച വാരിയം കുന്നനെ താലിബാൻ തലവൻ എന്ന് വിളിച്ച ബിജെപി നേതാവ് അബ്ദുള്ളക്കുട്ടിയെ കൊലപ്പെടുത്തണമെന്ന് ആഹ്വാനം. സമൂഹമാധ്യമത്തിൽ പങ്ക് വച്ച വീഡിയോയിലൂടെയാണ് കൊലവിളി. ഇയാൾ ആരാണെന്ന് വ്യക്തമായിട്ടില്ല. അവസരം വന്നാൽ താൻ തന്നെ അബ്ദുള്ളക്കുട്ടിയുടെ കഴുത്തറക്കുമെന്ന് ഇയാൾ വീഡിയോയിൽ പറയുന്നത്. സംഭവം ഗൗരവമുള്ളതെന്നും അന്വേഷിക്കണമെന്നും അബ്ദുള്ളക്കുട്ടി പ്രതികരിച്ചു.

Also Read: ഭഗത് സിംഗിനെ വാരിയംകുന്നനുമായി ഉപമിച്ച് അപമാനിച്ചെന്ന് യുവമോര്‍ച്ച; എംബി രാജേഷിനെതിരെ ദില്ലി പൊലീസില്‍ പരാതി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.