യശ്വന്ത്‌പൂർ - തിരുവനന്തപുരം ഗരിബ് രഥ് എക്സ്പ്രസിൽ മൂന്ന് തേർഡ് എസി കോച്ചുകൾ കൂടി അനുവദിച്ച് റെയിൽവേ. ആഴ്ചയിൽ മൂന്ന് ദിവസമാണ് ഗരീബ് രഥ് ഇരു ദിശകളിലും സർവീസ് നടത്തുന്നത്.

തിരുവനന്തപുരം: യശ്വന്ത്‌പൂർ - തിരുവനന്തപുരം ഗരിബ് രഥ് എക്സ്പ്രസിൽ മൂന്ന് തേർഡ് എസി കോച്ചുകൾ കൂടി അനുവദിച്ച് റെയിൽവേ. ട്രെയിൻ നമ്പർ 12257/12258 ട്രെയിനുകളിലാണ് അധിക കോച്ചുകൾ ഘടിപ്പിക്കുക. ട്രെയിൻ നമ്പർ 12257 യശ്വന്ത്‌പൂർ - തിരുവനന്തപുരം എക്സ്പ്രസിൽ ഞായറാഴ്ച മുതലും മറുവശത്തേക്കുള്ള 12258 എക്സ്പ്രസിൽ തിങ്കളാഴ്ച മുതലും അധിക കോച്ചുകൾ ഉണ്ടാകുമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. നിലവിൽ രണ്ട് ലഗേജ്-ബ്രേക്ക്‌-ജനറേറ്റർ വാനുകൾക്ക് പുറമെ 18 വീതം എൽഎച്ച്ബി കോച്ചുകളാണ് ഈ ട്രെയിനുകളിൽ ഉള്ളത്. മൂന്ന് അധിക കോച്ചുകൾ ഘടിപ്പിക്കുന്നതോടെ 21 എൽഎച്ച്ബി കോച്ചുകൾ വീതമാകും. ആഴ്ചയിൽ മൂന്ന് ദിവസമാണ് ഗരീബ് രഥ് ഇരു ദിശകളിലും സർവീസ് നടത്തുന്നത്.

YouTube video player