തിരൂരങ്ങാടി സ്വദേശി യൂസഫ് , പള്ളിത്തോട് സ്വദേശി മുനീർ , മലപ്പുറം സ്വദേശി അഫ്സൽ എന്നിവരാണ് പിടിയിലായത്.യൂസഫിൽ നിന്നും 966 ഗ്രാം മുനീറിൽ നിന്നും 643 ഗ്രാം ബഷീറിൽ നിന്നും 185 ഗ്രാം എന്നിങ്ങനെയാണ് സ്വർണ്ണവും കണ്ടെത്തിയത്
കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ(nedumbassery airport)വൻ സ്വർണവേട്ട(gold smugglimg). കസ്റ്റംസ് (customs)നടത്തിയ പരിശോധനയിൽ മൂന്ന് പേർ പിടിയിലായി.തിരൂരങ്ങാടി സ്വദേശി യൂസഫ് , പള്ളിത്തോട് സ്വദേശി മുനീർ , മലപ്പുറം സ്വദേശി അഫ്സൽ എന്നിവരാണ് പിടിയിലായത്.യൂസഫിൽ നിന്നും 966 ഗ്രാം മുനീറിൽ നിന്നും 643 ഗ്രാം ബഷീറിൽ നിന്നും 185 ഗ്രാം എന്നിങ്ങനെയാണ് സ്വർണ്ണവും കണ്ടെത്തിയത്. ബാഗേജിലും ശരീരത്തിലുമായി ബിസ്കറ്റ് രൂപത്തിലാണ് സ്വർണം ഒളിപ്പിച്ചത്
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വൻവർധന, ഒറ്റയടിക്ക് കൂടിയത് 500 രൂപയിലേറെ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ (Gold rate) ഇന്ന് വൻവർധന. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇന്നലെ നേരിയ ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് സ്വർണ വില ഉയർന്നത്.(Gold price hike)
സംസ്ഥാനത്തെ 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് ഇന്നത്തെ വില 4795 രൂപയാണ്. ഒരു പവൻ സ്വർണത്തിന് വില 38,000 കടന്നു. ഇന്നത്തെ വില 38360 രൂപയാണ്. 18 കാരറ്റ് സ്വർണം വിലയിലും വലിയ ഉയർച്ചയാണ് ഇന്ന് രേഖപ്പെടുത്തിയത്.
സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിന് ഇന്ന് 50 രൂപ കൂടി. ഒരു പവൻ 18 കാരറ്റ് സ്വർണത്തിന് 400 രൂപയാണ് ഉയർന്നത്. ഇന്നത്തെ വില ഒരു ഗ്രാമിന് 3960 രൂപ. ഹോൾമാർക്ക് വെള്ളി ഗ്രാമിന് 100 രൂപയാണ് ഇന്നത്തെ വില. വെള്ളിക്ക് 73 രൂപയാണ് വില.
400 ബില്ല്യണ്‍ ഡോളറിന്‍റെ കയറ്റുമതി ലക്ഷ്യം കൈവരിച്ച് രാജ്യം
2021-22 സാമ്പത്തിക വര്‍ഷം രാജ്യം ലക്ഷ്യമിട്ട ചരക്കുകയറ്റുമതി ലക്ഷ്യം (India export traget) സാന്പത്തിക വര്‍ഷം പൂര്‍ത്തിയാകാന്‍ ഒമ്പത് ദിവസം ബാക്കി നില്‍ക്കെ മാർച്ച് 23 ന് കൈവരിച്ചു. ഇന്ത്യ എക്കാലത്തെയും ഉയർന്ന ചരക്ക് കയറ്റുമതി ലക്ഷ്യമായ 400 ബില്യൺ ഡോളർ നേടിയെന്നാണ് കേന്ദ്ര സര്ക്കാര്‍ അറിയിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി (PM Modi) ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തു.
400 ബില്യൺ ഡോളറിന്റെ ചരക്ക് കയറ്റുമതിയെന്ന ലക്ഷ്യം രാജ്യം പിന്നിട്ടുവെന്ന് പ്രധാനമന്ത്രി മോദി. ഈ നേട്ടത്തില്‍ കർഷകർ, നെയ്ത്തുകാർ, എംഎസ്എംഇകൾ, നിർമ്മാതാക്കൾ, കയറ്റുമതിക്കാർ എന്നിവരെ അഭിനന്ദനം അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി തന്‍റെ ട്വീറ്റില്‍ വ്യക്തമാക്കി.
ഒരോ മണിക്കൂറിലും 46 മില്ല്യണ്‍ യുഎസ് ഡോളറിന്‍റെ ശരാശരി കയറ്റുമതി ഈ കാലയളവില്‍ നടന്നുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. മാസത്തില്‍ ഇത് 33 ബില്ല്യണ്‍ യുഎസ് ഡോളറിന്‍റെതായിരുന്നു. 2020-21 കാലത്ത് രാജ്യത്ത് നിന്നുള്ള ചരക്ക് കയറ്റുമതി 292 ബില്ല്യണ്‍ യുഎസ് ഡോളറിന്‍റെതാണെങ്കില്‍. 2021-22 കാലത്ത് ഇത് 400 ബില്ല്യണ്‍ എന്ന ലക്ഷ്യം കൈവരിച്ചു. 37 ശതമാനം വളര്‍ച്ചയാണ് ചരക്ക് കയറ്റുമതിയില്‍ രാജ്യം ഈ കാലയളവില്‍ കൈവരിച്ചത്.
വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും, ജില്ലകള്‍ കേന്ദ്രീകരിച്ചും കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികളുടെ സാക്ഷാത്കാരമാണ് ഈ നേട്ടം എന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. കയറ്റുമതി രംഗത്തെ പ്രമോട്ടര്‍മാരെയും ഉത്പാദകരെയും ഒരേ രീതിയില്‍ കൊണ്ടുവരാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളും വിജയിച്ചതായി കേന്ദ്രം പറയുന്നു.
