രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ബലാത്സം​ഗ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ചതിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. പരാതിക്കാരിയെ തിരിച്ചറിയുന്ന വിധമുള്ള പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതിനാണ് കേസുകളെടുത്തത്.

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ബലാത്സം​ഗ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ചതിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. പരാതിക്കാരിയെ തിരിച്ചറിയുന്ന വിധമുള്ള പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതിനാണ് കേസുകളെടുത്തത്. തിരുവനന്തപുരത്ത് രണ്ടും പത്തനംതിട്ടയിൽ ഒരു കേസുമാണ് എടുത്തിട്ടുള്ളത്.

അതേസമയം, രാഹുൽമാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച കോൺഗ്രസ് വനിതാ നേതാവിനെതിരെ അതിജീവിത പൊലിസിൽ പരാതി നൽകി. ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെയാണ് ഡിജിപിക്ക് പരാതി നൽകിയത്. രാഹുലിനെ അനുകൂലിച്ചും പരാതിക്കാരിയെ അധിക്ഷേപിച്ചും ജനപ്രതിനിധി കൂടിയായ ശ്രിനാദേവി കുഞ്ഞമ്മ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് പരാതി നൽകിയത്. പരാതി സൈബർ പൊലിസ് പരിശോധിക്കുകയാണ്.