പുല്‍പ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു, മിഥുന്‍ എന്നിവരാണ് മരിച്ചത്. 

വയനാട്: മുട്ടിൽ വാര്യാട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മൂന്ന് കോളേജ് വിദ്യാർത്ഥികൾ മരിച്ചു. വയനാട് പുൽപ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു, മിഥുൻ എന്നിവരാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന യാദവ്, ഷഫാസ് എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം. കോയമ്പത്തൂര്‍ നെഹ്റു കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിനോദ സഞ്ചാരത്തിനായാണ് സംഘം വയനാട്ടിലെത്തിയത്. ബത്തേരിയിൽ നിന്ന് കൽപ്പറ്റയിലേക്കുള്ള യാത്രക്കിടെയാണ് കാർ മരത്തിലിടിച്ചത്. അപകടത്തിൽ വാഹനം പൂർണ്ണമായി തകർന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് വിദ്യാർത്ഥികളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. മീനങ്ങാടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.