വനമേഖലയില്‍ തീ അണയ്ക്കാന്‍ എത്തിയതായിരുന്നു ഇവര്‍. ശനിയാഴ്ച മുതൽ ഇവിടെ കാട്ടുതീ ഉണ്ടായിരുന്നു.

തൃശൂര്‍: തൃശൂര്‍ ദേശമംഗലം കൊറ്റമ്പത്തൂരില്‍ കാട്ടുതീയില്‍പെട്ട് മൂന്നുപേര്‍ മരിച്ചു. ഫോറസ്റ്റ് വാച്ചര്‍മാരായ വേലായുധന്‍, ദിവാകരന്‍, ശങ്കരന്‍ എന്നിവര്‍ മരിച്ചു. വടക്കാഞ്ചേരി ഫോറസ്റ്റ് ഡിവിഷനിലെ താല്‍കാലിക ജീവനക്കാരാണ് മരിച്ച വനപാലകര്‍.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വനമേഖലയില്‍ തീ അണയ്ക്കാന്‍ എത്തിയതായിരുന്നു ഇവര്‍. ശനിയാഴ്ച മുതൽ ഇവിടെ കാട്ടുതീ ഉണ്ടായിരുന്നു. ‌പ്രദേശത്ത് എത്തിപ്പെടാൻ വയ്യാത്ത വിധം കാട്ടുതീ ഇപ്പോഴും തുടരുകയാണ്. തീ അപകടത്തിൽ പെട്ടവർക്കും കുടുംബങ്ങൾക്കും സഹായം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വനം മന്ത്രി കെ രാജു അറിയിച്ചു.