കൊച്ചി: കൊച്ചിയിലെ ചിലവന്നൂരില്‍ ക്രിസ്മസ് ലൈറ്റുകള്‍ മോഷ്ടിക്കുന്ന പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പുറത്ത്. ചിലവന്നൂരിലെ റോഡരുകിലുള്ള വീട്ടില്‍ നിന്നാണ് ക്രിസ്മസ് ആഘോഷത്തിനായി തൂക്കിയിട്ടിരുന്ന ഫെയറി ലൈറ്റുകള്‍ കാറിലെത്തിയ പെണ്‍കുട്ടികള്‍ മോഷ്ടിച്ചത്.

ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം.  വീടിന്‍റെ മതിലിനോട് ചേര്‍ന്നുള്ള മരത്തില്‍ തൂക്കിയിട്ടിരുന്ന അലങ്കാര ലൈറ്റുകള്‍ കാറിലെത്തിയ മൂന്ന് പെണ്‍കുട്ടികള്‍ വലിച്ച് പൊട്ടിച്ച ശേഷം കടന്നുകളയുകയായിരുന്നു. 

പെണ്‍കുട്ടികള്‍ ലൈറ്റുകള്‍ മോഷ്ടിക്കുന്നത് വീട്ടിലെ  സിസിടിവിയില്‍ പതിഞ്ഞു. ഈ ദൃശ്യങ്ങള്‍ വീട്ടുടമ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പെണ്‍കുട്ടികള്‍ക്കെതിരെ വീട്ടുടമ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.