Asianet News MalayalamAsianet News Malayalam

ഐഎസ് റിക്രൂട്ട്മെന്‍റ് കേസ്; മൂന്ന് മലയാളികള്‍ അറസ്റ്റില്‍

കേസുമായി ബന്ധപ്പെട്ട് കേരളത്തിൽ എട്ടിടങ്ങൾ ഉൾപ്പടെ രാജ്യത്ത് 11 സ്ഥലങ്ങളിൽ എൻഐഎ റെയിഡ് നടത്തി. കേരളത്തിൽ മലപ്പുറം, കാസ‍ർകോട്, കണ്ണൂർ കൊല്ലം എന്നിവിടങ്ങളിലും ദില്ലിയിൽ ജാഫ്രറാബാദ്, ബെംഗുളൂരൂ എന്നിവടങ്ങളിലുമാണ് പരിശോധന നടന്നത്.  

Three malayali people were arrested in connection with is recruitment case
Author
Kannur, First Published Mar 15, 2021, 6:59 PM IST

കണ്ണൂര്‍: ഐഎസ് റിക്രൂട്ട്മെന്‍റ് കേസില്‍ മൂന്ന് മലയാളികള്‍ അറസ്റ്റില്‍. മുഹമ്മദ് അമീൻ, മുഹമ്മദ് അനുവർ, ഡോ.റാഹിസ് റഷീദ് എന്നിവരാണ് എൻഐഎയുടെ അറസ്റ്റിലായത്.  കേരളത്തിൽ എട്ടിടങ്ങൾ ഉൾപ്പടെ രാജ്യത്ത് പതിനൊന്ന് സ്ഥലങ്ങളിൽ നടന്ന റെയിഡിന്  പിന്നാലെയാണ് അറസ്റ്റ്. മലയാളിയായ മുഹമ്മദ് അമീന്‍റെ നേതൃത്വത്തിൽ സമൂഹമാധ്യമങ്ങൾ വഴി ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചെന്നും ചിലരെ വധിക്കാൻ പദ്ധതിയിട്ടെന്നും എൻഐഎ പറയുന്നു. 

കേരളത്തിൽ മലപ്പുറം, കാസ‍ർകോട്, കണ്ണൂർ കൊല്ലം എന്നിവിടങ്ങളിലും ദില്ലിയിൽ ജാഫ്രറാബാദ്, ബെംഗുളൂരൂ എന്നിവടങ്ങളിലുമാണ് പരിശോധന നടന്നത്. കേസിലെ പ്രധാന പ്രതിയായ  മുഹമ്മദ് അമീനുമായി ബന്ധപ്പെട്ടുള്ള സ്ഥലങ്ങളിലാണ് കേരളത്തിൽ റെയിഡുകൾ നടന്നത്.  റെയിഡിൽ ലാപ്പ്ടോപ്പ്, മൊബൈൽ , സിംകാർഡുകൾ, പെൻഡ്രൈവ്, എന്നിവ കൂടാതെ ഐഎസുമായി ബന്ധപ്പെട്ട നിരവധി രേഖകളും കണ്ടെത്തിയെന്ന് എൻഐഎ അറിയിച്ചു. കേസിൽ ഏഴ് പേരെയാണ് എൻഐഎ പ്രതിചേർത്തിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios