എറണാകുളം: പുതുവൈപ്പിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ  വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആനക്കാരൻ വീട്ടിൽ സുഭാഷൻ, ഭാര്യ ഗീത, മകൾ നയന എന്നിവരാണ് മരിച്ചത്. രാവിലെ വീട്ടുകാരെ പുറത്ത് കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. 

മകളെ കാണാനില്ലെന്ന് കാട്ടി സുഭാഷൻ അടുത്തിടെ പൊലീസിൽ പരാതി നൽകിയിരുന്നു. ബാംഗ്ലൂർ വിമാനത്താവളത്തിൽ ഗ്രൗണ്ട ഹാൻഡലിംഗ് വിഭാഗത്തിലെ ജീവനക്കാരിയാണ് മകൾ നയന.

അന്വേഷണത്തിൽ കണ്ണൂർ സ്വദേശിയായ യുവാവിനൊപ്പം നയന ഗോവയിൽ താമസിക്കുന്നതായി പൊലീസ് കണ്ടെത്തി. തുടർന്ന് സുഭാഷൻ രണ്ട് ദിവസം മുമ്പ് മകളെ കൂട്ടികൊണ്ടുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു