മഞ്ചേരി, പാലക്കാട്, തൃശൂര്‍ എന്നീ ജുഡീഷ്യല്‍ ജില്ലകളിലാണ് പുതിയ എന്‍.ഡി.പി.എസ് കോടതികള്‍ സ്ഥാപിക്കുന്നത്. ഇതിനുപുറമെ, തിരുവനന്തപുരത്തും എറണാകുളത്തുമുള്‍പ്പെടെ നിലവിലുള്ളതും പുതിയതുമായ കോടതികളുടെ സുഗമമായ പ്രവര്‍ത്തനത്തിനായി ഓരോ കോടതിയിലും 11 പേര്‍ക്ക് വീതം സ്ഥിരനിയമനം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
മലപ്പുറം: സംസ്ഥാനത്ത് ലഹരി മാഫിയകള്‍ക്കെതിരെ പോലീസ് ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്ന 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് സര്‍ക്കാറിന്റെ സുപ്രധാന തീരുമാനങ്ങള്‍. ലഹരിമരുന്ന് കേസുകളുടെ (എന്‍.ഡി.പി.എസ്) വിചാരണ വേഗത്തിലാക്കുന്നതിനും കേസുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്നതിനുമായി സംസ്ഥാനത്ത് മൂന്ന് പുതിയ പ്രത്യേക കോടതികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. മഞ്ചേരി, പാലക്കാട്, തൃശൂര്‍ എന്നീ ജുഡീഷ്യല്‍ ജില്ലകളിലാണ് പുതിയ എന്‍.ഡി.പി.എസ് കോടതികള്‍ സ്ഥാപിക്കുന്നത്.
ഇതിനുപുറമെ, തിരുവനന്തപുരത്തും എറണാകുളത്തുമുള്‍പ്പെടെ നിലവിലുള്ളതും പുതിയതുമായ കോടതികളുടെ സുഗമമായ പ്രവര്‍ത്തനത്തിനായി ഓരോ കോടതിയിലും 11 പേര്‍ക്ക് വീതം സ്ഥിരനിയമനം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ മൂന്ന് പുതിയ കോടതികളിലുമായി ആകെ 33 പുതിയ തസ്തികകളാണ് സൃഷ്ടിക്കുന്നത്.സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ലഹരി കേസുകളില്‍ പ്രതികള്‍ക്ക് വേഗത്തില്‍ ശിക്ഷ ഉറപ്പാക്കാനും ലഹരിക്കടത്ത് ശൃംഖല തകര്‍ക്കാനും പുതിയ കോടതികളും തസ്തികകളും ഏറെ സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


