ആലപ്പുഴ: ആലപ്പുഴയിലെ കുടിവെള്ള പ്രശ്‌നത്തില്‍ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തതായി പൊതുമരാമത്ത് വകുപ്പുമന്ത്രി ജി സുധാകരൻ. വാട്ടർ അതോറിറ്റി വാങ്ങിയ ഗുണനിലവാരമില്ലാത്ത പൈപ്പാണ് പ്രതിസന്ധിയുണ്ടാക്കിയതെന്നും പുതിയ പൈപ്പിടാൻ പൊതുമരാമത്ത് വകുപ്പല്ല അനുമതി നൽകേണ്ടതെന്നും മന്ത്രി പ്രതികരിച്ചു. 

പൈപ്പ് പൊട്ടൽ തുടർക്കഥ; ആലപ്പുഴ നഗരത്തിൽ കുടിവെള്ള വിതരണം നിലച്ചു

'റോഡ് ഇപ്പോൾ കിഫ്ബിയുടെ കീഴിലാണ്.എംഎൽഎയുടെ നേതൃത്വത്തിലുള്ള സമിതിക്കാണ് മേൽനോട്ട ചുമതല. വിഷയത്തിലേക്ക് പൊതുമരാമത്ത് വകുപ്പിനെ വലിച്ചിഴക്കുന്നത് ശരിയല്ല'. കരാറുകാരനിൽ നിന്നും പണം വാങ്ങിയവരുടെ ലിസ്റ്റ് കയ്യിലുണ്ടെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പ്രശ്നം ചർച്ച ചെയ്യാൻ അടുത്തയാഴ്ച ഉന്നതതല യോഗം ചേരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.