വാ​ള​യാ​ർ: പാ​ല​ക്കാ​ട് ക​ഞ്ചി​ക്കോ​ട്ട് മൂ​ന്നു ഇതര സംസ്ഥാന തൊ​ഴി​ലാ​ളി​ക​ളെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ജാ​ർ​ഖ​ണ്ഡി​ലെ പ​ലാ​മു ജി​ല്ല​യി​ലെ പി​എ​സ് പാ​ണ്ഡു സ്വ​ദേ​ശി​ക​ളാ​യ ക​നാ​യി വി​ശ്വ​ക​ർ​മ (21), അ​ര​വി​ന്ദ് കു​മാ​ർ (23), ഹ​രി​യോം കു​നാ​ൽ (29) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 10.30ന് ​ക​ഞ്ചി​ക്കോ​ട് ഐ​ഐ​ടി​ക്കു സ​മീ​പ​മു​ള്ള ട്രാ​ക്കി​ലാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്.

ഹ​രി​യോം കു​നാ​ൽ മ​രി​ച്ച നി​ല​യി​ലും ബാ​ക്കി ര​ണ്ടു പേ​ർ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ലു​മാ​യി​രു​ന്നു. ഇ​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​രി​ച്ചു. സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ആ​രോ​പി​ച്ച് അ​ക്ര​മാ​സ​ക്ത​രാ​യ സു​ഹൃ​ത്തു​ക്ക​ൾ മൃ​ത​ദേ​ഹ​ങ്ങ​ൾ കൊ​ണ്ടു​പോ​കാ​നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ളെ ആ​ക്ര​മി​ച്ചു. 

ആ​ക്ര​മ​ണ​ത്തി​ൽ ആ​റു സേ​നാം​ഗ​ങ്ങ​ൾ​ക്ക് പ​രി​ക്കേ​റ്റു. അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ ആം​ബു​ല​ൻ​സും തൊ​ഴി​ലാ​ളി​ക​ൾ അ​ടി​ച്ചു​ത​ക​ർ​ത്തു.