സ്വകാര്യ ഗ്രാഫിക് സ്ഥാപനത്തില്‍ അതിക്രമം കാണിക്കുകയും ജീവനക്കാരെ മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നയ്തക്കോടന്‍ മുഹമ്മദ് റാഷിദ്, മഠത്തില്‍ അജ്മല്‍, മദാലി റയാന്‍സലാം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മലപ്പുറം: നിലമ്പൂരിൽ സ്വകാര്യ ഗ്രാഫിക് സ്ഥാപനത്തില്‍ അതിക്രമം കാണിക്കുകയും ജീവനക്കാരെ മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കരുളായി സ്വദേശി നയ്തക്കോടന്‍ മുഹമ്മദ് റാഷിദ്, മുക്കട്ട സ്വദേശി മഠത്തില്‍ അജ്മല്‍, ചന്തക്കുന്ന് സ്വദേശി മദാലി റയാന്‍സലാം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശമ്പള വര്‍ധനയുമായി സ്ഥാപന ഉടമയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് മുഹമ്മദ് റാഷിദ് സുഹൃത്തുക്കളൊപ്പം സ്ഥാപനത്തിലെത്തി സാമഗ്രികള്‍ നശിപ്പിക്കുകയും ജീവനക്കാരനെ ഹെല്‍മറ്റ് കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തത്.

