തൃശ്ശൂര്‍ സ്വദേശികളാണ് മരിച്ചത്. 

കോഴിക്കോട്:വടകര ചോമ്പാലക്കടുത്ത് കണ്ണൂക്കരയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് തൃശൂര്‍ കൊടകര സ്വദേശികളായ മൂന്ന് പേര‍് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. പത്മനാഭന്‍ (56), ഭാര്യ പങ്കജാക്ഷിയമ്മ (50), മകന്‍ ശ്രാവണ്‍ എന്നിവരാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന ഇളയ മകന്‍ ശ്രേയേഷിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

മംഗലാപുരത്ത് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍. കണ്ണൂരിലേക്ക് വരികയായിരുന്ന ലോറി ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് കാറില്‍ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.