കൊച്ചി: എറണാകുളം ജില്ലയിൽ കൊവിഡ് രോഗം മാറിയതിനെ തുടർന്ന് മൂന്ന് പേർ ഇന്ന് ആശുപത്രി വിട്ടു. കൊവിഡ് ബാധിച്ച് മരണപ്പെട്ട മട്ടാഞ്ചേരി സ്വദേശി യാക്കൂബ് ഹുസൈൻ സേട്ടിന്‍റെ ഭാര്യ, മകൻ, മകൾ എന്നിവരാണ് അസുഖം മാറി ആശുപത്രി വിട്ടത്. പുതുതായി എട്ട് പേരെകൂടി നിരീക്ഷണത്തിനായി ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. സ്വകാര്യ ആശുപത്രിയിലാണ് ഇതിൽ ആറ് പേരെ പ്രവേശിപ്പിച്ചത്.

ഇന്ന് ലഭിച്ച് 32 പരിശോധന ഫലങ്ങളും നെഗറ്റീവ് ആണ്.  ഇനി 57 പരിശോധന റിപ്പോട്ട് കൂടി ലഭ്യമാകാനുണ്ട്. 358 പേർ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണ് , നിരീക്ഷണ കാലയളവിൽ അസുഖമില്ലെന്ന് കണ്ടതിനെ തുടർന്ന് 319 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.