Asianet News MalayalamAsianet News Malayalam

കെഎസ്ഇബിയടക്കം ഊർജ മേഖലയിലെ മൂന്ന് പൊതുമേഖലാ സ്ഥാനങ്ങളുടെ ഒരു വർഷത്തെ നഷ്ടം 1853 കോടി: സിഎജി റിപ്പോർട്ട്

019 മാർച്ച് 31-ന് അവസാനിച്ച വർഷത്തിൽ സംസ്ഥാനത്തെ  ഊർജ മേഖലയിലെ മൂന്ന് പൊതുമേഖല സ്ഥാപനങ്ങൾക്ക് 1853 കോടി നഷ്ടം വന്നുവെന്ന് സിഎജിയുടെ കണ്ടെത്തല്‍. 

Three PSUs in the energy sector including KSEB lost Rs 1853 crore a year CAG report
Author
Kerala, First Published Jun 10, 2021, 8:45 PM IST

തിരുവനന്തപുരം: 2019 മാർച്ച് 31-ന് അവസാനിച്ച വർഷത്തിൽ സംസ്ഥാനത്തെ  ഊർജ മേഖലയിലെ മൂന്ന് പൊതുമേഖല സ്ഥാപനങ്ങൾക്ക് 1853 കോടി നഷ്ടം വന്നുവെന്ന് സിഎജിയുടെ കണ്ടെത്തല്‍. കെഎസ്ഈബിയുടെ വീഴ്ചക്കെതിരെ റിപ്പോര്‍ട്ടില്‍ കടുത്ത പരാമര്‍ശമുണ്ട്. 

നെല്ല് സംസ്കരണ ശേഷി കാര്യമായി ഉപയോഗിച്ചില്ലെന്നും നെല്‍കര്‍ഷകര്‍ക്ക് ന്യാമായ വില കിട്ടിയില്ലെന്നും നിയമസഭയില്‍ വച്ച റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു  ഊര്‍ജ്ജമേഖലയില്‍ മൂന്ന് പൊതുമഖലസ്ഥാപനാങ്ങളാണഉള്ളത്. ഇതില്‍ കേരള സ്റ്റേറ്റ് പവര്‍ ആന്‍റ് ഇന്‍ഫ്രാസസ്ട്കചര്‍  ഫിനാന്‍സ് കോര്‍പറേഷനും, കിനെസ്കോ പവര്‍ ആന്‍റ് യൂട്ടിലിറ്റീസും ലാഭം നേടിയപ്പോള്‍ കെഎസ്ഈബി മാത്രം നശ്ടം വരുത്തി. 

ജലവൈദ്യുതി ഉത്പാദന നയം പാലിക്കുന്നതിലേയും,  വേനല്‍മാസങ്ങളിലെ പീക്ക് അവറുകളില്‍ അധിക വൈദ്യുതി ആവശ്യകത അനുസരിച്ച് ഉത്പാദനം നടത്തുന്നതിലെ പരാജയവും മൂലം 25.31 കോടിക്ക് വൈദ്യുതി വാങ്ങേണ്ടി വന്നു. 

കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ പദ്ധതിയിലെ പ്രശനം പരിഹാരം നീണ്ടതു മൂലം 52.16 കോടിയുടെ വൈദ്യതി വാങ്ങേണ്ടി വന്നു. യന്ത്രങ്ങളുടെ അനുചിതമായി പരിപാലനം മൂലം വൈദ്യുതി ഉത്പാദന നശ്ടമുണ്ടായി. 269 കോടിയുടെ അധികച്ചെലവും ഉണ്ടായി. 
 

Follow Us:
Download App:
  • android
  • ios