അടൂരില്‍ സഹോദരങ്ങളടക്കം മൂന്ന് വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു. അടൂര്‍ ഏനാത്താണ് സംഭവം. 

പത്തനംതിട്ട: അടൂർ എനാത്ത് സഹോദരങ്ങളുൾപ്പെടെ മൂന്ന് വിദ്യാർത്ഥികൾ പുഴയിൽ മരിച്ചു. ഏനാത്ത് കുരുമ്പേലിൽ നാസറിന്‍റെ മക്കളായ നാസിം, അജ്മൽ എന്നിവരും ബന്ധുവായ നിയാസുമാണ് കല്ലടയാറ്റിലെ തെങ്ങുംപുഴയിൽ മുങ്ങിമരിച്ചത്. ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം . കുളിക്കാനെത്തിയ നാലംഗ സംഘത്തിലെ രണ്ട് പേർ ആദ്യം ഒഴുക്കിൽപ്പെടുകയായിരുന്നു. തുടർന്ന് ഇവരെ രക്ഷിക്കാനിറങ്ങിയ മൂന്നാമത്തെ വിദ്യാർത്ഥിയും അപകടത്തിൽപ്പെട്ടു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ രക്ഷാ പ്രവർത്തനത്തിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതശരീരങ്ങൾ അടൂർ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred