Asianet News MalayalamAsianet News Malayalam

സമ്പര്‍ക്കം വഴി കൊവിഡ്: കണ്ണൂര്‍ നഗരസഭയിലെ മൂന്ന് വാര്‍ഡുകള്‍ കണ്ടൈന്‍മെന്‍റ് സോണില്‍, അതീവ ജാഗ്രത

കാളിക്കാവ്, കാനത്തൂര്‍, പയ്യാമ്പലം എന്നിവിടങ്ങളാണ് കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയാണ് ഇത് സംബന്ധിച്ച കളക്ടറുടെ ഉത്തരവ് എത്തുന്നത്. 

three wards in kannur corporation declared as containment zone high alert in district
Author
Kannur, First Published Jun 18, 2020, 10:50 AM IST

കണ്ണൂര്‍: സമ്പർക്കം വഴി കൊവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്ത  സാഹചര്യത്തിൽ കണ്ണൂരില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ഇന്നലെ 14 വയസുകാരനാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്. ഇതിന് പിന്നാലെയാണ് കണ്ണൂർ കോർപറേഷനിലെ മൂന്നു വാർഡുകളെ കണ്ടൈന്‍മെന്‍റ് സോൺ ആയി പ്രഖ്യാപിച്ചത്.
ഇന്ന് ഉച്ചക്ക് രണ്ടു മണിമുതൽ ആയിരിക്കും ഇവിടെ നിയന്ത്രണങ്ങൾ നിലവിൽ വരിക. 

നേരത്തെ കെഎസ്ആര്‍ടിസി ജീവനക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ നാല്‍പതോളം ജീവനക്കാര്‍ ക്വാറന്‍റൈനില്‍ പോകേണ്ടി വന്നിരുന്നു. കാളിക്കാവ്, കാനത്തൂര്‍, പയ്യാമ്പലം എന്നിവിടങ്ങളാണ് കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയാണ് ഇത് സംബന്ധിച്ച കളക്ടറുടെ ഉത്തരവ് എത്തുന്നത്. ബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ നിലവില്‍ പൊലീസ് ഈ മേഖലയില്‍ വഴിതിരിച്ച് വിടുകയാണ്. 

കണ്ണൂരില്‍ കൊവിഡ് സ്ഥിരീകരിച്ച എക്സൈസ് ഡ്രൈവര്‍ക്ക് എവിടെനിന്നാണ് രോഗം സ്ഥിരീകരിച്ചത് എന്ന് ഇനിയും വ്യക്തമായിട്ടില്ല. ഈ മാസം മൂന്നാം തിയതി പ്രതിയെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് ഇയാള്‍ ജില്ലാ ആശുപത്രിയില്‍ എത്തിയിരുന്നു. 14 കാരന് രോഗം പകർന്നതിൻ്റെ ഉറവിടം കണ്ടെത്താനാകത്തത് ആശങ്കയെന്ന് കളക്ടർ ഇന്നലെ പ്രതികരിച്ചിരുന്നു. 

ഇന്നലെ മാത്രം നാലുപേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 14415 പോരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 23 പേരെയാണ് ഇന്നലെ  ജില്ലയില്‍ പുതിയതായി നിരീക്ഷണത്തിലുള്ളത്. 136 പേരാണ് കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 3 പേര്‍ കോഴിക്കോട്, 15 പേര്‍ കാസര്‍കോട്, ഒരാള്‍ ആലപ്പുഴ, 2 പേര്‍ തൃശ്ശൂര്‍, 2 പേര്‍ മലപ്പുറം, ഒരാള്‍ പാലക്കാട് ജില്ലയില്‍ നിന്നുള്ളവരാണ്.  

Follow Us:
Download App:
  • android
  • ios