കോട്ടയം,എറണാകുളം സ്വദേശികളാണ് പ്രതികൾ. കാക്കനാട് ജയിലിൽ കൊവിഡ് ഐസൊലേഷനിൽ വാർഡിൽ കഴിയുകയായിരുന്നു

കൊച്ചി: എറണാകുളം ജില്ലയിൽ കാക്കനാട് വനിതാ ജയിലിൽ നിന്ന് മൂന്ന് തടവുകാർ ജയിൽ ചാടി. മോഷണക്കേസ് പ്രതികളായ റസീന, ഷീബ, ഇന്ദു എന്നിവരാണ് ജയിൽ ചാടിയത്. ഇവരെ ജീവനക്കാർ പിടികൂടി തിരിച്ചെത്തിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോട്ടയം,എറണാകുളം സ്വദേശികളാണ് പ്രതികൾ. കാക്കനാട് ജയിലിൽ കൊവിഡ് ഐസൊലേഷനിൽ വാർഡിൽ കഴിയുകയായിരുന്നു. ഭക്ഷണ അവശിഷ്ടം കളയുന്നതിനായി പുറത്തെത്തിച്ചപ്പോഴാണ് പ്രതികൾ തടവുചാടിയത്. എന്നാൽ ജീവനക്കാർ തക്ക സമയത്ത് ഇടപെട്ടതോടെ മൂവരെയും പിടികൂടി തിരിച്ചെത്തിക്കാനായി.