കൽപ്പറ്റ: വയനാട്ടിൽ കുളിക്കുന്നതിനിടെ മൂന്ന് പേർ മുങ്ങിമരിച്ചു. മേപ്പാടി ചുളിക്കയിൽ വെള്ളച്ചാട്ടത്തിൽ കുളിക്കുമ്പോഴായിരുന്നു അപകടം. കായംകുളം സ്വദേശികളാണ് മരിച്ചത്. മൃതദേഹങ്ങൾ മേപ്പാടിയിൽ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വയനാട്ടിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനെത്തിയതായിരുന്നു ആറംഗ സംഘം. ഇവരിൽ മൂന്ന് പേർ സുരക്ഷിതരാണ്.