Asianet News MalayalamAsianet News Malayalam

ജമ്മു കശ്മീരിൽ സൈനികർക്ക് നേരെ കല്ലേറ്: പ്രതികളെ എൻഐഎ കസ്റ്റഡിയിൽ വിട്ടു

ഇവർ ഭീകരർക്ക് പണം എത്തിച്ച് നൽകുന്ന കണ്ണികളായി പ്രവർത്തിച്ചിരുന്നോ എന്നും എൻഐഎ അന്വേഷിക്കും

threw stones into soldiers in jammu kashmir, nia take the custody of culprits
Author
Srinagar, First Published Jun 4, 2019, 4:11 PM IST

ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനികർക്കെതിരെ കല്ല് എറിഞ്ഞ കേസിലെ പ്രതികളെ പത്ത് ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. വിഘടനവാദി നേതാക്കളായ ഷാബി‍ർഷാ, അസിയ, മസ്രത്ത്, അന്ദ്രാബി എന്നിവരെയാണ് ചോദ്യം ചെയ്യലിനായി ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിൽ എടുത്തത്.

ഇവർ ഭീകരർക്ക് പണം എത്തിച്ച് നൽകുന്ന കണ്ണികളായി പ്രവർത്തിച്ചിരുന്നോ എന്നും എൻഐഎ അന്വേഷിക്കും. ഇതേ സമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷത വഹിച്ച ഉന്നതതലയോഗത്തിൽ മന്ത്രിമാരായ നിർമല സീതാരാമൻ, ധർമേന്ദ്ര പ്രധാൻ എന്നിവർ പങ്കെടുത്തു.

കശ്മീരിലെ ഭീകരരുമായി ഒരു തരത്തിലുള്ള ചർച്ചയും വേണ്ടെന്നും ശക്തമായ നടപടികൾ ഉണ്ടാകുമെന്നും അമിത്ഷാ മന്ത്രിമാരെ അറിയിച്ചു. അമർനാഥ് തീർത്ഥ യാത്രയുടെ ഒരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും യോഗം വിലയിരുത്തി.

Follow Us:
Download App:
  • android
  • ios