- തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ആകെ പോളിങ് 68.75 ശതമാനം. 196805 വോട്ടർമാരിൽ 135320 പേർ വോട്ട് രേഖപ്പെടുത്തി.
- ആകെ 95274 പുരുഷ വോട്ടർമാരിൽ 67152 പേർ വോട്ട് രേഖപ്പെടുത്തി. 70.48 ശതമാനം വരുമിത്.
- ആകെ 101530 സ്ത്രീ വോട്ടർമാരാണ് മണ്ഡലത്തിൽ ഉള്ളത്. ഇവരിൽ 68167 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 67.13 ശതമാനം.
- ആകെയുള്ള ട്രാൻസ്ജെന്റർ വോട്ടർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു.
- Home
- News
- Kerala News
- Thrikkakara byelection Highlights: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പോളിങ് അവസാനിച്ചു, 68.75% പേർ വോട്ട് ചെയ്തു
Thrikkakara byelection Highlights: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പോളിങ് അവസാനിച്ചു, 68.75% പേർ വോട്ട് ചെയ്തു

തൃക്കാക്കരയിൽ മഴ മാറി നിൽക്കുന്നു. ആദ്യമണിക്കൂറുകളിൽ എല്ലാ ബൂത്തുകളിൽ നീണ്ട ക്യൂ ദൃശ്യം. പോളിംഗ് 75 ശതമാനം കടക്കുമെന്ന പ്രതീക്ഷയിൽ മുന്നണികൾ. വോട്ട് രേഖപ്പെടുത്തി സ്ഥാനാര്‍ത്ഥികൾ ബൂത്തുകൾ സന്ദര്‍ശിക്കുന്നു.
അവസാന ലാപ്പിൽ കിതച്ച് തൃക്കാക്കര, പോളിങിൽ ഇടിവ്
കള്ള വോട്ടിന് പിന്നിൽ സി പി എമ്മെന്ന് വിഡി സതീശൻ
തൃക്കാക്കരയിൽ കള്ളവോട്ടിന് പിന്നിൽ സി പി എം എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പിടിയിലായത് സി പി എം പ്രവർത്തകനാണെന്നും വ്യാജ ഐഡി ഉണ്ടാക്കിയാണ് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചതെന്നും ആരോപിച്ച അദ്ദേഹം ഇത് വ്യാപകമായി നടന്നതായി സംശയിക്കുന്നെന്നും പറഞ്ഞു. വരും ദിവസങ്ങളിൽ ചിത്രം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ഉയർന്ന പോളിംഗിൽ പ്രതീക്ഷയെന്ന് പറഞ്ഞ അദ്ദേഹം പി ടി തോമസിനേക്കാൾ ഉയർന്ന ഭൂരിപക്ഷം ഉമയ്ക്ക് കിട്ടുമെന്നും പ്രതീക്ഷ പങ്കുവെച്ചു.
അഞ്ച് മണി വരെയുള്ള പോളിങ് കണക്ക് ഇങ്ങനെ
- ആകെ പോൾ ചെയ്തത് 131428
- സ്ത്രീകൾ 66173
- പുരുഷന്മാർ 65254
- ട്രാൻസ്ജെന്റർ ഒന്ന്
- ആകെ വോട്ട് 196805
- സ്ത്രീകൾ 101530
- പുരുഷന്മാർ 95274
- ട്രാൻസ്ജെന്റർ ഒന്ന്
- അഞ്ച് മണി വരെയുള്ള പോളിങ് ശതമാനം 66.78
നല്ല ഭൂരിപക്ഷം ലഭിക്കും: പി രാജീവ്
ഇടത് വോട്ടുകൾ മിക്കവാറും വന്നുവെന്ന് മന്ത്രി രാജീവ്. നല്ല രീതിയിൽ വിജയിക്കാനാവും. നല്ല മാറ്റം മണ്ഡലത്തിൽ വന്നുകഴിഞ്ഞു. എല്ലാ ബൂത്തുകളിലും പാർട്ടി വോട്ടുകൾ പോൾ ചെയ്യപ്പെട്ടെന്നും മന്ത്രി പി രാജീവ്.
ഇതുവരെ പോളിങ് 66.75%
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ രേഖപ്പെടുത്തിയ പോളിങ് 66.75 ശതമാനം. ആകെയുള്ള 196805 വോട്ടർമാരിൽ 131381 പേരും വോട്ട് രേഖപ്പെടുത്തി.
അവസാന മണിക്കൂറിലും ആവേശം ചോരാതെ....

അഞ്ച് മണി വരെ 66.60 ശതമാനം പോളിങ്
തൃക്കാക്കരയിൽ അഞ്ച് മണി വരെ 66.60 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ
തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ പോളിങ് 72 ന് മുകളിൽ
തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ ശക്തമായ പോളിങാണ് നടന്നത്.
- ബൂത്ത് 71 വൈറ്റില 77.9%
- ബൂത്ത് 71 A വൈറ്റില 75.17%
- ബൂത്ത് 84 ചമ്പക്കര 77.03%
- ബൂത്ത് 84A ചമ്പക്കര ഈസ്റ്റ് 72%
- ബൂത്ത് 149 തൃക്കാക്കര നോർത്ത് 74%
- ബൂത്ത് 149A തൃക്കാക്കര സൗത്ത് 73.45%
- ബൂത്ത് 150 തൃക്കാക്കര സൗത്ത് 77%
- ബൂത്ത് 151 തൃക്കാക്കര സൗത്ത് 74%
- ബൂത്ത് 152 തൃക്കാക്കര മദ്രസ 72%
വോട്ടെടുപ്പ് അവസാനിക്കാൻ ഒരു മണിക്കൂർ മാത്രം
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പോരാട്ടം അവസാന ലാപ്പിലേക്ക്. ഇനി ഒരു മണിക്കൂർ മാത്രമാണ് പോളിങിന് അവശേഷിക്കുന്നത്. ശക്തമായ പോളിങ് നടന്നതിനാൽ ജനമനസിൽ എന്താണെന്ന് ആർക്കും പ്രവചിക്കാനാവാത്ത സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.
'ഉമ തോമസിനെ തോൽപ്പിക്കാൻ യുഡിഎഫിൽ ശ്രമം'
യുഡിഎഫ് സ്ഥാനാർത്ഥിയായ ഉമ തോമസിനെ, തങ്ങളുടെ സിറ്റിങ് സീറ്റായ തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ യുഡിഎഫിൽ ശ്രമം നടന്നെന്ന് എഎൻ രാധാകൃഷ്ണൻ. കെ സുധാകരനും ബെന്നി ബഹന്നാനും ഡൊമനിക് പ്രസന്റേഷനും തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സഹകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിക്കെതിരെ ബിജെപി സ്ഥാനാർഥി
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മരോട്ടിച്ചോടിലെ ബൂത്തിൽ കള്ളവോട്ടിനു സാഹചര്യം ഒരുക്കിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണൻ. തൃക്കാക്കരയിൽ ലോക്കൽ കമ്മിറ്റി താവളത്തിൽ രഹസ്യയോഗം ചേർന്നത് ഇതിനുവേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു.
കോൺഗ്രസിനെതിരെ കെവി തോമസ്
ജനങ്ങൾ കൂട്ടത്തോടു കൂടി വന്ന് വോട്ട് ചെയ്യുമ്പോൾ കോൺഗ്രസുകാരുടെ ഹൃദയമിടിപ്പാണ് കൂടുന്നത്. വൃക്തമായ രാഷ്ട്രീയ കാഴ്ചപ്പാടോടെയാണ് ഇടതുപക്ഷത്തോടും സിപിഎമ്മിനോടുമൊപ്പം നിൽക്കുന്നതെന്നും കെ വി തോമസ്..
വിശദമായ വാർത്ത : 'പരാജയഭീതിപൂണ്ട കോൺഗ്രസുകാർ കള്ള പോസ്റ്റിടുന്നത് ലജ്ജാകരം'
കൂടുതൽ വോട്ട് ചെയ്തത് സ്ത്രീകൾ, ശതമാനക്കണക്കിൽ പുരുഷന്മാർ
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് മണ്ഡലത്തിലെ സ്ത്രീകളാണ്. എന്നാൽ ശതമാനക്കണക്ക് നോക്കുമ്പോൾ പുരുഷന്മാരാണ് മുന്നിൽ
ആകെ പോളിങ്
സ്ത്രീകൾ 61812
പുരുഷന്മാർ 61509
ആകെ വോട്ട്
സ്ത്രീകൾ 101530
പുരുഷന്മാർ 95274
പോളിങ് കണക്ക് ഒറ്റനോട്ടത്തിൽ

നാല് മണി വരെ 62.66 ശതമാനം പോളിംഗ്
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വോട്ടിങ് പുരോഗമിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് നാല് മണി വരെ 62.66 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ആകെയുള്ള 239 പോളിംഗ് ബൂത്തുകളില്‍ 239 ബൂത്തുകളുടെയും ഉച്ച കഴിഞ്ഞ് 4 വരെയുള്ള പോളിംഗ് ശതമാനം ആണിത്.
ആവേശപ്പോര്: പോളിങ് 62 ശതമാനം കടന്നു
തൃക്കാക്കരയിൽ ആവേശപ്പോര്. പോളിങ് തുടരുമ്പോൾ ഇവിടെ രാവിലെ മുതലുള്ള ട്രെന്റ് തുടരുകയാണ്. ശക്തമായ പോളിങാണ് നടക്കുന്നത്. ഇതുവരെ 62.40 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി.
- ആകെ വോട്ട് 196805
- ഇതുവരെ പോളിങ് 122819
60 കഴിഞ്ഞ് പോളിംഗ് ശതമാനം
തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം 60 കഴിഞ്ഞു. ഇനി കഷ്ടിച്ച് രണ്ട് മണിക്കൂര്‍ കൂടി മാത്രമാണ് വോട്ട് ചെയ്യാൻ അവസരമുള്ളത്.
നടിയുടെ പരാതി രാഷ്ട്രീയ ഉദ്ദേശത്തോടെയല്ലെന്ന് റിമ കല്ലിങ്കൽ
നടിയുടെ പരാതി രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ളതെന്ന് വ്യാഖ്യാനിച്ചത് നിർഭാഗ്യകരമെന്ന് നടി റിമ കല്ലിങ്കൽ. തെരഞ്ഞെടുപ്പ് നടക്കുന്നോ എന്ന് നോക്കിയല്ലല്ലോ ഒരു ഇര തന്‍റെ ആശങ്ക പങ്ക് വയ്ക്കുന്നതെന്ന് റിമ കല്ലിങ്കൽ പറഞ്ഞു.
പോളിംഗ് 55.76 ശതമാനമായി
തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം 55.76 ആയി. ഇനിയും മൂന്ന് മണിക്കൂര്‍ കൂടി വോട്ട് ചെയ്യാൻ അവസരമുണ്ട്.
നടി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ എന്ന് നടൻ സിദ്ദിഖ്
തൃക്കാക്കര പോളിംഗ് ദിനത്തിൽ ആക്രമിക്കപ്പെട്ട നടിക്കെതിരെ രൂക്ഷവിമർശനവുമായി നടൻ സിദ്ദിഖ്. കേസിൽ വിധി വരട്ടെ. എന്നിട്ടെല്ലാ കാര്യങ്ങളും തീരുമാനിക്കാം. അതല്ല വിധി എതിരാകും എന്ന് തോന്നിയാൽ ജഡ്ജിയെ മാറ്റാൻ ആവശ്യപ്പെടുന്നത്ശരിയല്ല. വിധി എതിരായാൽ മേൽക്കോടതിയിൽ പോകണം. അതും എതിരായാൽ അതിന്‍റെ മേൽക്കോടതിയിൽ പോകണം. അതാണ് ജനാധിപത്യരീതിയിലുള്ള വ്യവസ്ഥയെന്ന് സിദ്ദിഖ് പറയുന്നു. 