കുറച്ച് ദിവസം കഴിയുമ്പോൾ സഭയെ താഴെവെച്ച് സ്ഥാനാർഥികളെ താരം ആക്കിയേക്കും.എസ്എൻഡിപിക്ക് നിലപാട് പുറത്ത് പറയേണ്ട കാര്യമില്ല 

ആലപ്പുഴ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ആര്‍ക്കാണ് എസ്എന്‍ഡിപിയുടെ പിന്തുണയെന്ന കാര്യം പുറത്ത് പറയേണ്ടതില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. ശക്തമായ ത്രികോണ മത്സരമാണ് നടക്കാന്‍ പോകുന്നത്. സഭ വിളങ്ങി തിളങ്ങി നിൽക്കുകയാണ്.സ്ഥാനാർഥികൾ ആരും താരമല്ല: സഭയാണ് താരം.കുറച്ച് ദിവസം കഴിയുമ്പോൾ സഭയെ താഴെവെച്ച് സ്ഥാനാർഥികളെ താരം ആക്കിയേക്കും. ലൗ ജിഹാദ് കേരളത്തിലും ഉണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു.ഒറ്റപ്പെട്ട സംഭവം ഉണ്ട്.അതിനെ തള്ളുന്നില്ല.കുടുംബത്തോടെ മത പരിവർത്തനം നടത്തുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വെള്ളാപ്പള്ളിയുടെ വീട് തറവാട് പോലെ- എ.എന്‍.രാധാക‍ൃഷ്ണന്‍

തൃക്കാക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ എ എൻ രാധാകൃഷ്ണൻ കണിച്ചുകുളങ്ങരയിലെത്തി വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി.അനുഗ്രഹം വാങ്ങാനാണ് വന്നതെന്നും വെള്ളാപ്പള്ളിയുടെ വീട് തറവാട് പോലെയാണെന്നും എ എൻ രാധാകൃഷ്ണൻ പറഞ്ഞു.20-20യും ആപ്പും മത്സരിക്കാൻ ഇല്ലാത്തത് ഗുണം ചെയ്യും.ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ട്.ത്രികോണ മത്സരത്തിൽ ഇത് ഗുണം ചെയ്യുമെന്നും എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു.

"ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതി ആണ് പ്രധാനം" എ. വിജയരാഘന്‍

ആം ആദ്മി(aam admi) , ട്വന്റി ട്വന്റി (twenty twenty) സ്ഥാനാർഥികൾ ഇല്ലാത്തത് ആർക്കും പ്രതിസന്ധി അല്ലെന്ന് സി പി എം പൊളിറ്റ് ബ്യൂറോ അം​ഗം എ വിജയരാഘവൻ( a vijayarahgavan). ഒരു തെരഞ്ഞെടുപ്പും ആവർത്തനമല്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതി ആണ് പ്രധാനം. ഇടതുപക്ഷം തികഞ്ഞ ആത്മവിശ്വാസത്തിലാണ് മത്സരിക്കുന്നത്.സർക്കാർ സ്വീകരിച്ച നിലപാടുകൾ ജനസമ്മതി വർധിപ്പിച്ചിട്ടുണ്ട്. യുഡിഎഫിന്റെ തകർച്ചയുടെ ആഴം വ്യക്തമാക്കുന്നത് ആയിരിക്കും തെരഞ്ഞെടുപ്പ് ഫലം. കേരളത്തിലെ പ്രധാനപ്പെട്ട മുന്നണികൾ എൽഡിഎഫും യുഡിഎഫും ബിജെപിയും ആണ്. ബാക്കി പാർട്ടികൾ രാഷ്ട്രീയ മേഖലകളിൽ പ്രസക്തമല്ല. എൽഡിഎഫിനും യുഡിഎഫിനും മാത്രമേ എംഎൽഎമാർ ഉള്ളൂ എന്നതാണ് വസ്തുത.ഇടതുമുന്നണി മത്സരിക്കുന്നത് മുന്നണിയുടെ നിലപാടുകൾ വച്ചാണ്. ബാക്കിയുള്ളത് അവരവരുടെ അഭിപ്രായങ്ങൾ ആയി കണ്ടാൽ മതിയെന്നും എ വിജയരാഘവൻ പറഞ്ഞു. അതേസമയം 20 20 യും ആം ആദ്മിയും മൽസരിക്കാത്തതിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. 
സർക്കാർ വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ ഇത് ഗുണം ചെയ്യും. യു ഡി എഫ് ഒരു ചർച്ചയും 20 20യുമായി നടത്തിയിട്ടില്ല. ശ്രീനിജൻ എം എൽ എയെ ആയുധമാക്കി കിറ്റക്സ് എന്ന സ്ഥാപനത്തെ ഇവിടെ നിന്ന് ഒഴിവാക്കാനുള്ള നീക്കത്തിന് യു ഡി എഫ് കൂട്ടുനിൽക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞു. 

വിലക്കയറ്റം പ്രധാന അജണ്ടയെന്ന് യുഡിഎഫ്

തൃക്കാക്കരയിലെ പ്രചരണ പ്രവർത്തനങ്ങൾക്ക് യു.ഡി.എഫ് ഏകോപന സമിതി രൂപം നൽകി.വിലക്കയറ്റം പ്രധാന അജണ്ടയാണെന്ന് കണ്‍വീനര്‍ എംഎം ഹസ്സന്‍ പറഞ്ഞു.കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ ചർച്ചയാക്കും.തൃക്കാക്കരയിൽ കെ.വി.തോമസ് നിർണ്ണായക ഘടകമല്ലെന്നും അദ്ദേഹം വ്യക്തമാക്കി