തൃശ്ശൂര്‍: തലപ്പിള്ളി താലൂക്കിലെ അസുരൻകുണ്ട് ഡാം തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജനങ്ങളുടെ സുരക്ഷയും ഡാമിന്റെ സുരക്ഷയും മുൻ നിർത്തിക്കൊണ്ട് നിശ്ചിതഅളവിൽ ഡാം തുറന്നു വിടാനുള്ള അനുവാദമാണ് ജില്ലാ കലക്ടർ നൽകിയിട്ടുണ്ട് 

അസുരന്‍കുണ്ട്ഡാം തുറക്കുന്നതിനാല്‍ ചേലക്കര ,പാഞ്ഞാൾ ,മുള്ളൂർക്കര പഞ്ചായത്തുകളിലെ പരിസരവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. ചേലക്കര തോട് വഴി വെള്ളം ഭാരതപ്പുഴയിൽ എത്തി ചേരുന്നതിനാൽ പുഴയുടെ തീരത്തുള്ളവർ വെള്ളത്തിലിറങ്ങുകയോ മത്സ്യബന്ധനത്തിന് പോവുകയോ ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്.