തൃശ്ശൂർ: ശ്രീ കേരളവർമ്മയിലെ വൈസ് പ്രിൻസിപ്പാൾ നിയമനവിവാദത്തെ തുടർന്ന് പ്രിൻസിപ്പാളായിരുന്ന പ്രൊഫ: ജയദേവൻ നൽകിയ രാജി കൊച്ചിൻ ദേവസ്വം ബോർഡ് സ്വീകരിച്ചു. പുതിയ വൈസ് പ്രിൻസിപ്പാളായി നിയമിച്ച ഡോ. ആർ ബിന്ദുവിന് പ്രിൻസിപ്പാളിന്റെ ചുമതല നൽകി. 

സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്റെ ഭാര്യയായ പ്രാഫ ബിന്ദുവിനെ വൈസ് പ്രിൻസിപ്പാൾ ആക്കിയതിൽ പ്രതിഷേധിച്ചാണ്  ജയദേവൻ നേരത്തെ സ്ഥാനമൊഴിഞ്ഞത്.  ജയദേവന്റെ നടപടിയിൽ മാനേജ്മെന്റായ കൊച്ചിൻ ദേവസ്വം ബോർഡ് കടുത്ത അതൃപ്തിയിലാണ്. അനാവശ്യമായി വിവാദത്തിന് സാഹചര്യമൊരുക്കിയെന്ന വിലയിരുത്തലിലാണ് ബോർഡ്. ഇക്കാര്യം ജയദേവനെ അറിയിച്ചുവെന്നാണ് സൂചന. 

പ്രൊഫ ജയദേവൻ ഫിസിക്സ് വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായി തുടരും. പ്രിൻസിപ്പാൾ നിയമന തർക്കത്തിൽ കോടതിയിൽ കേസ് നിലനിൽക്കെ ശമ്പള ലിസ്റ്റിൽ ഒപ്പിടുവാൻ മാത്രം അധികാരമുള്ള പ്രിൻസിപ്പാൾ ഇൻചാർജ് പദവി മാത്രമാണ് ജയദേവനുണ്ടായിരുന്നത്. കേസിൽ വിധി വരാനിരിക്കുകയാണ് കിഫ്‌ബി അടക്കമുള്ള പദ്ധതികളുടെ മേൽനോട്ട ചുമതലയടക്കം വൻ അധികാരമാണ് വൈസ് പ്രിൻസിപ്പാളിന് നൽകിയിട്ടുള്ളത്. 

പ്രിൻസിപ്പാളിൻ്റെ അധികാരം വൈസ് പ്രിൻസിപ്പാളിന് വീതിച്ച് നൽകുകയും .പ്രധാനപ്പെട്ട പല ചുമതലകളും വൈസ് പ്രിൻസിപ്പാളിന് നൽകുകയും ചെയ്തത് ഏറെ വിവാദങൾക്ക് ഇടയാക്കിയിരുന്നു  .സി പി എമ്മിൻ്റെ രാഷ്ട്രീയ ഗുണ്ടായിസമാണെന്ന് ആരോപിച്ച് ബി ജെ പിയും രംഗത്ത് വന്നിരുന്നു. എന്നാൽ കോളേജില്‍ നിലവില്‍ പിഎച്ഡിയുള്ള  ഏറ്റവും സീനിയോറിറ്റിയുളള അധ്യാപികയാണ് പ്രൊഫ ബിന്ദുവെന്ന് മാനേജ്മെൻറ് വ്യക്തമാക്കി.