തൃശ്ശൂർ: അമേരിക്കൻ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്നും ഒരു വിജയഗാഥ. കോളങ്ങാട്ടുകര സ്വദേശി പിജി നാരായണനാണ് മിനസോട്ട സംസ്ഥാനത്തെ ഈഡൻ പ്രറയറിസിറ്റി കൗൺസിലിൽ വിജയിച്ചത്. മിനസോട്ട കൗൺസിലിൽ അംഗമാവുന്ന ആദ്യ ഇന്ത്യക്കാരനാണ് ഇദ്ദേഹം.

പൊറക്കുടിഞ്ഞത്ത് മനയിലെ ഇളയ അംഗമായ കൈരളിക്ക് ഫോൺ താഴെ വയ്ക്കാൻ നേരമില്ല. സഹോദരൻ നാരായണന്റെ വിജയ വിവരം അറിഞ്ഞതുമുതൽ അഭിനന്ദനമറിയിച്ച് നിരവധി പേരാണ് വിളിക്കുന്നത്.

ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം പതിനെട്ടാം വയസിലാണ് നാരായണൻ അമേരിക്കയിലേക്ക് പോയത്. കമ്മ്യൂണിറ്റി കോളേജുകളിൽ നിന്ന് ബിരുദവും ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവും നേടി. മെഷീൻ ലേണിങ് ഡേറ്റ അനലിറ്റിക്സ് കമ്പനിയുടെ സ്ഥാപകനാണ്.

2018 ലാണ് ആദ്യമായി നാരായണൻ കൗൺസിലിലേക്ക് ജയിച്ചത്. അന്ന് ഒരും അംഗം മരിച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്..രണ്ട് വർഷം മുൻപാണ് അവസാനം  നാട്ടിലെത്തിയത്. ഇനിയെത്തുമ്പോൾ ഗംഭീര സ്വീകരണം നൽകാനൊരുങ്ങുകയാണ് കുടുംബം.