ടോൾ കടക്കാൻ കീശ കീറുമോ? പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ചു, പുതിയ നിരക്ക് ഇങ്ങനെ
ഭാരവാഹനങ്ങൾക്ക് ഒരു ദിവസത്തെ ഒന്നിൽ കൂടുതലുള്ള യാത്രക്ക് 5 രൂപയാണ് വർധന. എല്ലാ ഇനം വാഹനങ്ങൾക്കും ഉള്ള മാസ നിരക്കുകൾ 10 മുതൽ 40 രൂപ വരെ വർധിപ്പിച്ചിട്ടുണ്ട്.
തൃശൂർ: തൃശൂർ പാലിയേക്കര ടോള്‍ പ്ലാസയില്‍ നിരക്ക് വര്‍ധിപ്പിച്ചു. ഭാരവാഹനങ്ങള്‍ക്ക് ഒരു ദിവസത്തെ ഒന്നില്‍ കൂടുതലുള്ള യാത്രയ്ക്ക് അഞ്ച് രൂപയാണ് വര്‍ധിപ്പിച്ചത്. എല്ലാ വാഹനങ്ങള്‍ക്കും പത്ത് രൂപ മുതല്‍ 40 രൂപ വരെ മാസ നിരക്കുകളില്‍ വര്‍ധനയുണ്ട്. കാര്‍, ജീപ്പ് എന്നിവയുടെ പ്രതിദിന നിരക്കുകളില്‍ വര്‍ധനയില്ലെങ്കിലും മാസനിരക്ക് 2750 ല്‍ നിന്ന് 2760 രൂപയായി.
ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്ക് മാസ നിരക്കില്‍ പതിനഞ്ച് രൂപ കൂട്ടി. ബസ്, ട്രക്ക് എന്നിവയ്ക്ക് പ്രതിമാസ വര്‍ധനവ് 25 രൂപയാണ്. ബഹുചക്ര ഭാരവാഹനങ്ങള്‍ക്ക് പ്രതിമാസം നാല്പത് രൂപയുടെ വര്‍ധനയുണ്ട്. ടോള്‍ നിരക്ക് വര്‍ധനവിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വാദം തിങ്കളാഴ്ച കേള്‍ക്കാനിരിക്കേ ഇന്ന് നിരക്ക് വര്‍ധിപ്പിച്ചത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ജോസഫ് ടാജറ്റ് പറഞ്ഞു. നിരക്ക് വര്‍ധവില്‍ എഐവൈഎഫും പ്രതിഷേധിച്ചു.
പുതുക്കിയ നിരക്ക് ഇങ്ങനെ
കാർ ,ജീപ്പ്
ഒരു ഭാഗത്തേക്ക് - 90 രൂപ
24 മണിക്കൂറിനുള്ളിലെ ഒന്നിൽ കൂടുതലുള്ള യാത്രക്ക് - 140 രൂപ
ഒരു മാസത്തെ നിരക്ക് - 2,760 രൂപ
നേരത്തെ ഉണ്ടായിരുന്നത് - 2,750 രൂപ
ചെറുകിട വാണിജ്യ വാഹനം
ഒരു ഭാഗത്തേക്ക് - 160 രൂപ
ഒന്നിൽ കൂടുതൽ യാത്ര - 240 രൂപ
ഒരു മാസം - 4, 830 രൂപ
പഴയ നിരക്ക് - 4815 രൂപ
ബസ്, ട്രക്ക്
ഒരു ഭാഗത്തേക്ക് - 320 രൂപ
ഒന്നിൽ കൂടുതൽ യാത്രക്ക് - 485 രൂപ
ഒരു മാസത്തേക്ക് - 9,660 രൂപ
പഴയ നിരക്ക് - 9635 രൂപ
ബഹുചക്ര ഭാര വാഹനം
ഒരു ഭാഗത്തേക്ക് - 515 രൂപ
ഒന്നിലേറെ യാത്ര - 775 രൂപ
ഒരു മാസത്തേക്ക് - 15,525 രൂപ
പഴയ നിരക്ക്- 15,485 രൂപ