പൂരം നടത്തിപ്പിൽ ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു. ആളുകളെ പാസ് ഉപയോഗിച്ച് നിയന്ത്രിക്കുന്നത് പരിഗണിക്കുന്നുണ്ട്. സ്വരാജ് റൗണ്ടിലേക്കുള്ള റോഡുകളും അടച്ചേക്കും.

തൃശൂർ: തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് ചീഫ് സെക്രട്ടറി തല യോഗം ഇന്ന് രാവിലെ 10.30 ന് ചേരും. പൂരത്തിന് ആളുകളെ നിയന്ത്രിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. പൂരം നടത്തിപ്പിൽ ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു. ആളുകളെ പാസ് ഉപയോഗിച്ച് നിയന്ത്രിക്കുന്നത് പരിഗണിക്കുന്നുണ്ട്. സ്വരാജ് റൗണ്ടിലേക്കുള്ള റോഡുകളും അടച്ചേക്കും. പൂരം നടത്താമെന്ന സർക്കാർ ഉറിപ്പിൽ ദേവസ്വങ്ങൾ ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. ആളുകളെ നിയന്ത്രിക്കുന്നതിനോട് ദേവസ്വങ്ങളും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. പൊലീസ് ഇടപ്പെട്ട് കാഴ്ചക്കാരെ നിയന്ത്രിക്കുന്നതാണ് പരിഗണനയില്‍ ഉള്ളത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred