സംസ്ഥാന പൊലീസ് മേധാവിക്കാണ് ഇന്ന് സീൽഡ് കവറിൽ മെസഞ്ചർ വഴി റിപ്പോർട്ട് സമർപ്പിച്ചത്

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെടുത്തലുമായി ബന്ധപ്പെട്ട് എഡിജിപി അജിത്ത് കുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൻ്റെ റിപ്പോർട്ട് അഞ്ച് മാസത്തിന് ശേഷം സമർപ്പിച്ചു. ഒരാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു ആദ്യം നൽകിയിരുന്ന നിർദ്ദേശം. എന്നാൽ ഏറെ വിവാദങ്ങൾക്കൊടുവിലാണ് ഇപ്പോൾ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവിക്കാണ് ഇന്ന് സീൽഡ് കവറിൽ 600 പേജുള്ള റിപ്പോർട്ട് മെസഞ്ചർ വഴി സമർപ്പിച്ചത്. എന്നാൽ ഡിജിപി ഓഫീസിൽ ഇല്ലാത്തതിനാൽ നാളെ മാത്രമേ അദ്ദേഹം ഇത് പരിശോധിക്കൂവെന്നാണ് വിവരം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred